സുരേഷ് ഗോപിയോട് താടി കണ്ടിട്ട് മാസ്‌ക് ആണോയെന്ന് ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു; വെങ്കയ്യനായിഡുവിന്റെ ചോദ്യം സഭയിൽ ചിരിയുണർത്തി;മാസ്ക്കല്ല താടിയെന്ന് മാസ്സ് മറുപടി

രാജ്യസഭയിൽ സുരേഷ് ഗോപി നടത്തിയ ആറാട്ട് വീഡിയോ ഇതിനോടകം സാമൂഹികമാധ്യമങ്ങളിൽ അടക്കം ശ്രദ്ധനേടുകയും വൈറൽ ആകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ രാജ്യസഭയിൽ അദ്ദേഹം നൽകിയ ഒരു മറുപടി കൂടെ വൈറലാകുകയാണ്.
സുരേഷ് ഗോപിയോട് ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു ചോദിച്ച ചോദ്യവും അദ്ദേഹം നൽകിയ മറുപടിയും ആണ് ഇപ്പോൾ വൈറലാകുന്നത്. വെങ്കയ്യനായിഡുവിന്റെ ചോദ്യം സഭയിൽ ചിരിയുണർത്തി. സുരേഷ് ഗോപിയോട് താടി കണ്ടിട്ട് മാസ്‌ക് ആണോ എന്നാണ് വെങ്കയ്യ നായിഡു ചോദിച്ചത്. ഇത് പുതിയ സിനിമയ്‌ക്ക് വേണ്ടിയുള്ള തന്റെ പുതിയ ലുക്കാണ് ആണെന്ന് സുരേഷ് ഗോപി ചിരിച്ചുകൊണ്ട് മറുപടി നൽകുകയും ചെയ്തു.
വെങ്കയ്യ നായിഡുവിന് മറുപടി നൽകിയതിന് പിന്നാലെ താരം പ്രസംഗം തുടങ്ങി. സംവിധായകൻ ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന പാപ്പൻ എന്ന സിനിമയിലെ ലുക്കാണിപ്പോൾ സുരേഷ് ഗോപിക്കുള്ളത് . ജോഷിയും സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഉണ്ട് . ക്രൈം ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സുരേഷ് ഗോപിയുടെ 252-ാമത്തെ ചിത്രമാണ് പാപ്പൻ.
ലേലം, വാഴുന്നോർ, ക്രിസ്ത്യൻ ബ്രദേഴ്‌സ് ഉൾപ്പെടെ നിരവധി സൂപ്പർ ഹിറ്റുകൾ ഇരുവരും ഒന്നിച്ചപ്പോൾ പ്രേക്ഷകർക്ക് കിട്ടിയിട്ടുണ്ട് . അതേസമയം കേരളത്തിലെ ആദിവാസികളുടെ ഉന്നമനത്തിനായി രാജ്യസഭയിൽ കഴിഞ്ഞ ദിവസം സുരേഷ് ഗോപി നടത്തിയ പ്രസംഗം വൈറലായിരുന്നു.
https://www.facebook.com/Malayalivartha