കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പിന്‍വലിച്ച കാര്‍ഷിക നിയമങ്ങള്‍ തിരികെ വരും; തന്തയ്ക്ക് പിറന്ന കര്‍ഷകര്‍ ഇത് ആവശ്യപ്പെടും; അങ്ങനെ ചെയ്തില്ലെങ്കിൽ കര്‍ഷകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാരിനെ പുറത്താ ക്കും; ആഞ്ഞടിച്ച് സുരേഷ് ഗോപി

കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പിന്‍വലിച്ച കാര്‍ഷിക നിയമങ്ങള്‍ തിരികെ വരുമെന്നും തന്തയ്ക്ക് പിറന്ന കര്‍ഷകര്‍ ഇത് ആവശ്യപ്പെടുമെന്നും ആഞ്ഞടിച്ച് സുരേഷ് ഗോപിഎംപി രംഗത്ത്. കര്‍ഷക പ്രതിഷേധത്തിന് പിന്നാലെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ അദ്ദേഹം വിമർശനം ഉയർത്തുകയും ചെയ്തു.
അങ്ങനെ ചെയ്തില്ലെങ്കിൽ കര്‍ഷകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാരിനെ പുറത്താക്കുമെന്നും സുരേഷ്ഗോപി പറഞ്ഞിരിക്കുകയാണ്. തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകര്‍ക്കുള്ള വിഷുകൈനീട്ടം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഉത്തര്‍ പ്രദേശ് ബോര്‍ഡറില്‍ കഞ്ഞിവയ്ക്കുന്ന കര്‍ഷര്‍ക്ക് പൈനാപ്പിളും കൊണ്ടുപോയവരൊക്കെ എന്ത് ഉത്തരം പറയും.
ആരാണ് കര്‍ഷകന്റെ സംരക്ഷകന്‍. , നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, നരേന്ദ്ര മോദിയും സംഘവും കാര്‍ഷിക നിയമം പിന്‍വലിച്ചതില്‍ അതിയായ അമര്‍ഷമുള്ള ഒരു ബി ജെ പിക്കാരനാണ് താൻ. പിന്‍വലിച്ച കാര്‍ഷിക നിയമങ്ങള്‍ തിരിച്ചുവരും. അത് ജനങ്ങള്‍ ആവശ്യപ്പെടും, കര്‍ഷകര്‍ ആവശ്യപ്പെടും.
യഥാര്‍ത്ഥ തന്തയ്ക്ക് പിറന്ന കര്‍ഷകര്‍ ആവശ്യപ്പെടും എന്നും സുരേഷ് ഗോപി പറഞ്ഞു . ഇല്ലെങ്കില്‍ കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിനെ കര്‍ഷകര്‍ പറഞ്ഞയക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിയുടെ പ്രസ്താവനയ്‌ക്കെതിരെ വിമർശനങ്ങൾ ശക്തമാകുന്നുണ്ട്. കര്‍ഷകരെ അശ്ലീലമായി അധിക്ഷേപിച്ചെന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്നത്.
https://www.facebook.com/Malayalivartha