വാസ്തവത്തില്‍ സുരേഷ് ഗോപിയെ പോലുള്ള പാര്‍ലമെന്റില്‍ ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തി ഇത്ര തരംതാഴാമോ? സാമാന്യബുദ്ധിയുള്ള ആരും ഒരിക്കലും ചിന്തിക്കാനോ പറയാനോ പാടില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്; ബി ജെ പി പോലും ഈ നിലപാട് പരസ്യമായി പറയാന്‍ മടിക്കുന്ന സമയമാണ്; സുരേഷ് ഗോപിയെ വിമർശിച്ച് സി പി എം നേതാവ് എം വിജയകുമാര്‍

കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പിന്‍വലിച്ച കാര്‍ഷിക നിയമങ്ങള്‍ തിരികെ വരുമെന്നും തന്തയ്ക്ക് പിറന്ന കര്‍ഷകര്‍ ഇത് ആവശ്യപ്പെടുമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. സുരേഷ് ഗോപിയുടെ പ്രസ്താവനയ്‌ക്കെതിരെ സി പി എം വിമർശനമുയർത്തി. അദ്ദേഹം അത്ഭുതപ്പെടുത്തിയെന്ന് സി പി എം നേതാവ് എം വിജയകുമാര്‍ പറഞ്ഞു.
വാസ്തവത്തില്‍ സുരേഷ് ഗോപിയെ പോലുള്ള പാര്‍ലമെന്റില്‍ ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തി ഇത്ര തരംതാഴാമോ എന്നാണ് താൻ ആലോചിക്കുന്നത്. കാരണം സാമാന്യബുദ്ധിയുള്ള ആരും ഒരിക്കലും ചിന്തിക്കാനോ പറയാനോ പാടില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞിരിക്കുന്നതെന്ന് എം വിജയകുമാര്‍ പറഞ്ഞു.
എന്താണ് അദ്ദേഹം ഉദേശിക്കുന്നത്. ബി ജെ പി പോലും ഈ നിലപാട് പരസ്യമായി പറയാന്‍ മടിക്കുന്ന സമയമാണ്. കഴിഞ്ഞ നവംബര്‍ മാസത്തില്‍ എന്താണ് പ്രധാനമന്ത്രി നടത്തിയ പ്രസംഗം. അതിനോടെങ്കിലും ഒരു അല്‍പം ആദരവ് വേണ്ടെ എന്നും വിജയകുമാർ ചോദിച്ചു . അദ്ദേഹം കര്‍ഷകരുടെ പോരാട്ടങ്ങലെ കുറിച്ച് എല്ലാം പറഞ്ഞു. മുഴുവന്‍ കര്‍ഷകരോട് മാപ്പ് കേണപേക്ഷിക്കുന്നു. മാപ്പപേക്ഷിച്ചുകൊണ്ടാണ് അദ്ദേഹം കാര്‍ഷിക നിയമം പിന്‍വലിച്ചത്.
സുരേഷ് ഗോപി അംഗമായ പാര്‍ലമെന്റില്‍ ഔദ്യോഗികമായി കൊണ്ടുവന്ന മൂന്ന് കര്‍ഷക നിയമങ്ങളുടെ നിരാകരണത്തില്‍ പങ്കെടുത്ത് വോട്ട് ചെയ്ത ഒരു വ്യക്തി കൂടിയാണ് അദ്ദേഹം. ഒരു പാര്‍മെന്റ് അംഗം കൂടിയാണ് അദ്ദേഹം, ബുദ്ധിസ്ഥിരതയുള്ള ആരും തന്നെ നടത്താത്ത ഒരു പ്രസ്താവനയാണ് അദ്ദേഹം നടത്തിയിരിക്കുന്നത്. തീര്‍ച്ചയായും ഇത് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എം വിജയകുമാര്‍ പറഞ്ഞു.
അതേസമയം, 2020 സെപ്റ്റംബറില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പാസ്സാക്കിയത്. കര്‍ഷകരുടെ ഉല്പ്പന്നങ്ങള്‍ക്ക് മികച്ച വില ഉറപ്പാക്കാനും ചൂഷണം ഒഴിവാക്കാനും സഹായിക്കുന്നതാണ് ഈ പുതിയ കാര്‍ഷിക നിയമം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടത്. എന്നാല്‍ കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി കൊടുക്കാനാണ് കേന്ദ്ര നീക്കമെന്ന് വ്യാപക വിമര്‍ശനം ശക്തമായി.
https://www.facebook.com/Malayalivartha