ജ്യോത്സനയെ വിവാഹം കഴിച്ച ഷജിൽ സിപിഎം പ്രവർത്തകനാണ്; പ്രദേശത്തെ സിപിഎം നേതൃത്വമാണ് വിഷയത്തിൽ ഇടപെട്ടത്; ഇപ്പോൾ ഏകപക്ഷീയമായി ഷജിലിനെ പിന്തുണയ്ക്കുകയാണ്; കോടഞ്ചേരിയിൽ തട്ടിക്കൊണ്ട് പോയ ജ്യോത്സനയെ ഒരു തവണയെങ്കിലും അവരുടെ മാതാപിതാക്കൾക്ക് മുമ്പിൽ എത്തിക്കാൻ സിപിഎം തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

കോടഞ്ചേരിയിൽ തട്ടിക്കൊണ്ട് പോയ ജ്യോത്സനയെ ഒരു തവണയെങ്കിലും അവരുടെ മാതാപിതാക്കൾക്ക് മുമ്പിൽ എത്തിക്കാൻ സിപിഎം തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ജ്യോത്സനയെ വിവാഹം കഴിച്ച ഷജിൽ സിപിഎം പ്രവർത്തകനാണ്. പ്രദേശത്തെ സിപിഎം നേതൃത്വമാണ് വിഷയത്തിൽ ഇടപെട്ടത്.
ഇപ്പോൾ ഏകപക്ഷീയമായി ഷജിലിനെ പിന്തുണയ്ക്കുകയാണ്. ബാഹ്യശക്തികളുടെ ഇടപെടൽ ഉണ്ടായോ എന്ന രക്ഷിതാക്കളുടെ ആശങ്ക പരിഹരിക്കേണ്ടതാണ്. തട്ടിക്കൊണ്ട് പോയ പെൺകുട്ടിയെ താമസിപ്പിച്ചത് എസ്ഡിപിഐ കേന്ദ്രത്തിലാണോ എന്ന സംശയമുണ്ട്. അത് അന്വേഷിക്കേണ്ടതാണ്.
ഇത് സാധാരണ രീതിയിലുള്ള പ്രണയമല്ല എന്നാണ് കുടുംബം പറയുന്നത്. സംസ്ഥാനത്ത് ഇത്തരം വിവാഹങ്ങൾക്ക് പിന്നിൽ മതതീവ്രവാദ സംഘടനകളുണ്ടെന്നത് വസ്തുതയാണ്. ഇവിടെ അത് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കപ്പെടേണ്ടതാണ്. കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന ജ്യോത്സനയുടെ കുടുംബത്തിന്റെ ആവശ്യത്തിന് എല്ലാ സഹായവും ബിജെപി നൽകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
https://www.facebook.com/Malayalivartha