കേരളത്തിലെ കാടു നിറഞ്ഞ് വന്യമൃഗങ്ങള്‍ വളരുകയും അവ ജനങ്ങളെ വ്യാപകമായി ആക്രമിക്കുകയും ചെയ്യുമ്പോള്‍ ജനപക്ഷത്തുനിന്ന് പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ പന്തംകണ്ട പെരുച്ചാഴിയെപ്പോലെ അന്തംവിട്ടു നില്ക്കുകയാണ്; അതീവഗുരുതരമായ സാഹചര്യം സംസ്ഥാനത്ത് നിലനില്ക്കുകയാണെങ്കിലും സര്‍ക്കാര്‍ കണ്ണുതുറക്കുന്നില്ല;തുറന്നടിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

കേരളത്തിലെ കാടു നിറഞ്ഞ് വന്യമൃഗങ്ങള്‍ വളരുകയും അവ ജനങ്ങളെ വ്യാപകമായി ആക്രമിക്കുകയും ചെയ്യുമ്പോള്‍ ചെയ്യുമ്പോള്‍, ജനപക്ഷത്തുനിന്ന് പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ പന്തംകണ്ട പെരുച്ചാഴിയെപ്പോലെ അന്തംവിട്ടു നില്ക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മയക്കുവെടി വച്ചാല്‍പോലും ഇളകാത്ത മുഖ്യമന്ത്രിയും വനമന്ത്രിയും ജനങ്ങളുടെ പരിഭ്രാന്തി കണ്ടില്ലെന്നു നടിക്കുന്നു.
സുപ്രീംകോടതി വിധികളും കാലാവസ്ഥാമാറ്റം മൂലമുള്ള പ്രതിസന്ധികളും നിലനില്‌ക്കെ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സര്‍ക്കാരും വനംവകുപ്പും ജനങ്ങളില്‍നിന്ന് ഏറെ ഒറ്റപ്പെട്ടിരിക്കുന്നു. വന്യമൃഗങ്ങളെ ആക്രമിച്ചെന്നും വനാതിര്‍ത്തിയില്‍ കടന്നെന്നും ആരോപിച്ച് 48,000 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. വന്യജീവി ആക്രമണത്തില്‍ 2011 മുതല്‍ 2022 വരെ സംസ്ഥാനത്ത് 1325 പേര്‍ കൊല്ലപ്പെട്ടു. രണ്ടരലക്ഷം പേര്‍ ആക്രമണങ്ങള്‍ക്കും കൃഷിനാശത്തിനും ഇരയായി. തലമുറകളുടെ അധ്വാനഫലമായ കൊക്കോ, കമുക്, തെങ്ങ്, പ്ലാവ് തുടങ്ങിയ ദീര്‍ഘകാല വിളകള്‍പോലും വ്യാപകമായി നശിപ്പിക്കപ്പെടുന്നു. സര്‍ക്കാര്‍ നല്കുന്ന തുച്ഛമായ നഷ്ടപരിഹാരം പോലും കര്‍ഷകര്‍ക്കു കിട്ടാറില്ല.
.അതീവഗുരുതരമായ സാഹചര്യം സംസ്ഥാനത്ത് നിലനില്ക്കുകയാണെങ്കിലും സര്‍ക്കാര്‍ കണ്ണുതുറക്കുന്നില്ല. മനുഷ്യ- മൃഗ സംഘര്‍ഷത്തെക്കുറിച്ച് വ്യാപകമായ ചര്‍ച്ചകളും ക്രിയാത്മക നടപടികളുമാണ് സര്‍ക്കാരില്‍നിന്ന് ജനം പ്രതീക്ഷിക്കുന്നത്. കേന്ദ്ര വനനിയമത്തിൽ മാറ്റം വരുത്താൻ ആവശ്യമായ ചർച്ചകൾക്കും നിയമനടപടികൾക്കും അടിയന്തിരമായി തുടക്കം കുറി ക്കണം.
കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരണമഞ്ഞവരുടെ വീടു സന്ദര്‍ശിക്കാനോ അവര്‍ അര്‍ഹിക്കുന്ന നഷ്ടപരിഹാരം നല്കാനോ തയാറാകാത്ത വനംമന്ത്രിയില്‍നിന്നോ വനംവകുപ്പില്‍ നിന്നോ ഒന്നും പതീക്ഷിക്കേണ്ടെന്നു സുധാകരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha