ആൾക്കൂട്ട വിചാരണയും സദാചാര ഗുണ്ടായിസവുമാണ് എസ് എഫ് ഐയുടേത്; പൂക്കോട് വെറ്റിനറി സർവ്വകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ എസ് എഫ് ഐക്കെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

പൂക്കോട് വെറ്റിനറി സർവ്വകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ എസ് എഫ് ഐക്കെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത് വന്നിരിക്കുകയാണ്. ആൾക്കൂട്ട വിചാരണയും സദാചാര ഗുണ്ടായിസവുമാണ് SFI കാണിച്ചതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. മുഖ്യ പങ്കു ഡീൻ എന്ന സഖാവിനാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു.
സിദ്ധാര്‍ഥിന്റെ മരണത്തിന് കാരണക്കാരായ എസ് എഫ് ഐ ക്രിമിനലുകള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക, ഡീന്‍ ഉള്‍പ്പെടെയുള്ള സര്‍വകലാശാല അധികൃതരെ കൂടി അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ എസ് യു, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമാര്‍ നിരാഹാര സമരം തുടങ്ങി.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിരാഹാരം സമരം ഉദ്ഘാടനം ചെയ്തു.മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ എന്നിവരാണ് നിരാഹാര സമരം ആരംഭിച്ചത്.
വയനാട് പൂക്കോട്ടൂര്‍ വെറ്റിനറി സര്‍വകലാശാലയില്‍ സിദ്ധാര്‍ഥിന്റെ മരണത്തിന് കാരണക്കാരായ എസ് എഫ് ഐ ക്രിമിനലുകള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക, ഡീന്‍ ഉള്‍പ്പെടെയുള്ള സര്‍വകലാശാല അധികൃതരെ കൂടി അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ എസ് യു, യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമാര്‍ നിരാഹാര സമരം ആരംഭിച്ചുപ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിരാഹാരം സമരം ഉദ്ഘാടനം ചെയ്തു.
https://www.facebook.com/Malayalivartha