എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനമൊഴിയാൻ തയ്യറായി ഇ പി ജയരാജന്‍; സിപിഐഎം സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാതെ ഇ പി കണ്ണൂരിലേക്ക് മടങ്ങി

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനമൊഴിയാൻ തയ്യറായി ഇ പി ജയരാജന്‍. അദ്ദേഹം സ്ഥാനം ഒഴിയും എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ച്ച വിവാദത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. സിപിഐഎം സംസ്ഥാന സമിതി യോഗത്തില്‍ ഇ പി പങ്കെടുക്കില്ല. ഇ പി ജയരാജന്‍ പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ മുന്നണിക്കുള്ളില്‍ നിന്നും കടുത്ത അതൃപ്തി ഉയര്‍ന്നിരുന്നു.
സംസ്ഥാന സമിതിയിൽ പങ്കെടുക്കാതെ ഇ പി കണ്ണൂരിലേക്ക് മടങ്ങും. ഇ പി ബിജെപി ബന്ധം പാർട്ടി ചർച്ച ചെയ്യാൻ ഇഇരിക്കവെയാണ് അദ്ദേഹം രാജി സന്നദ്ധത അറിയിച്ചിരിക്കുന്നത്.ബി.ജെ.പി. നേതാവ് പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയത് വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയില്‍ ഇ പി ജയരാജന് ജാഗ്രതക്കുറവുണ്ടായി എന്നു സി പി ഐ.
ബി.ജെ.പി. നേതാവ് പ്രകാശ് ജാവഡേക്കര്‍ തന്നെ കണ്ടുവെന്ന് സ്ഥിരീകരിച്ച് ഇ.പി. ജയരാജന്‍. തിരുവനന്തപുരം ആക്കുളത്തെ മകന്റെ ഫ്‌ളാറ്റിലെത്തിയാണ് ജാവദേക്കര്‍ കണ്ടത്. താന്‍ ഇവിടെ ഉണ്ടെന്ന് അറിഞ്ഞ് കാണാനും പരിചയപ്പെടാനുമായി എത്തിയതാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയകാര്യങ്ങളൊന്നും സംസാരിച്ചില്ലെന്നും ഇ.പി. ജയരാജന്‍ നേരത്തെ വ്യക്തമാക്കിയതാണ്.
https://www.facebook.com/Malayalivartha