തിരുമല അനി ആത്മഹത്യ ചെയ്യാൻ ഇടയായ സാഹചര്യം സംബന്ധിച്ച് പലതവണ പ്രതികരിച്ചു; അന്ധമായി ബിജെപി നേതൃത്വത്തെയും ആർഎസ്എസ് നേതൃത്വത്തെയും വിശ്വസിക്കുന്ന അണികൾ വിഷയം മൂടി വയ്ക്കാൻ ആഗ്രഹിച്ചു; വിമർശനവുമായി കോൺഗ്രസ് നേതാവ് സന്ദീപ് ജി വാര്യർ

ബിജെപിയുടെ കേന്ദ്ര-സംസ്ഥാന നേതാക്കൾ വരെ നേരിട്ടും ബിനാമി ആയും കോടിക്കണക്കിന് രൂപയുടെ അനധികൃത വായ്പകൾ സംഘപരിവാർ നിയന്ത്രിക്കുന്ന സഹകരണ സംഘങ്ങൾ നിന്ന് സ്വന്തമാക്കുകയും അത് തിരിച്ചടയ്ക്കാതെ ഭരണ സമിതികളെ പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നു. നിർണായകമായ വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവ് സന്ദീപ് ജി വാര്യർ . അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;-
തിരുമല അനിചേട്ടൻ ആത്മഹത്യ ചെയ്യാൻ ഇടയായ സാഹചര്യം സംബന്ധിച്ച് ഞാൻ പലതവണ പ്രതികരിച്ചിരുന്നു. അന്നൊക്കെ അന്ധമായി ബിജെപി നേതൃത്വത്തെയും ആർഎസ്എസ് നേതൃത്വത്തെയും വിശ്വസിക്കുന്ന അവരുടെ അണികളിൽ പലരും എങ്ങനെയെങ്കിലും വിഷയം മൂടി വയ്ക്കാനാണ് ആഗ്രഹിച്ചത്. എന്നാൽ ഇന്ന് ബിജെപിയുടെ സംസ്ഥാനത്തെ മുതിർന്ന നേതാവായിരുന്ന എം എസ് കുമാർ വളരെ കൃത്യമായി തന്നെ ചില വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നു.
ബിജെപിയുടെ കേന്ദ്ര-സംസ്ഥാന നേതാക്കൾ വരെ നേരിട്ടും ബിനാമി ആയും കോടിക്കണക്കിന് രൂപയുടെ അനധികൃത വായ്പകൾ സംഘപരിവാർ നിയന്ത്രിക്കുന്ന സഹകരണ സംഘങ്ങൾ നിന്ന് സ്വന്തമാക്കുകയും അത് തിരിച്ചടയ്ക്കാതെ ഭരണ സമിതികളെ പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നു എന്നാണ് എം എസ് കുമാർ വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് അതീവ ഗൗരവതരമായ വിഷയമാണ്.
തിരുമല അനി ചേട്ടനെപ്പോലെ നിഷ്കളങ്കനായ ഒരു വ്യക്തിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ യഥാർത്ഥ മുഖം പുറത്തുവരേണ്ടതുണ്ട്. എം എസ് കുമാർ അവരുടെ പേരുകൾ തുറന്നു പറയുമോ ഇല്ലയോ എന്ന് എനിക്കറിയില്ല. പക്ഷേ സത്യം സത്യമായി അവശേഷിക്കും.
https://www.facebook.com/Malayalivartha


























