ലൈംഗികാരോപണ വിവാദങ്ങൾക്ക് ശേഷം ആദ്യമായി യൂത്ത് ലീഗിൻറെ വേദിയിൽ രാഹുൽ മാങ്കൂട്ടത്തിൽ; എൽഡിഎഫ് സർക്കാരിനെ വിമർശിച്ച് പ്രസംഗം

യൂത്ത് ലീഗിൻറെ വേദിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. പാലക്കാട് കല്ലടിക്കോട് നടന്ന യൂത്ത് ലീഗ് പൊതുസമ്മേളനത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്തത്. ലൈംഗികാരോപണ വിവാദങ്ങൾക്ക് ശേഷം ആദ്യമായാണ് ഒരു രാഷ്ട്രീയ പാർട്ടിയുടെ പൊതുയോഗത്തിൽ രാഹുൽ എത്തുന്നത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ആശാ വർക്കർമാരുടെ രാപകൽ സമരം അവസാനിപ്പിച്ചുകൊണ്ടുള്ള പൊതുപരിപാടിയിൽ രാഹുൽ പങ്കെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് യൂത്ത് ലീഗിന്റെ പരിപാടിയിലും എത്തിയത്. വിവാദങ്ങൾക്കുശേഷം ആദ്യമായാണ് രാഷ്ട്രീയ പാർട്ടിയുടെ പൊതുയോഗത്തിൽ രാഹുൽ എത്തിയത് .
യൂത്ത് ലീഗ് വേദിയിലെ പ്രസംഗത്തിൽ രാഹുൽ എൽഡിഎഫ് സർക്കാരിനെ വിമർശിച്ചു. രാഹുലിൻറെ . ഒമ്പതര വർഷക്കാലത്തെ അവഗണന ഓർത്തുവെച്ച് 2026ൽ പലിശ സഹിതം ഈ നാട് മറുപടി നൽകുമെന്ന് പിണറായി വിജയനോ വിജയൻറെ സേനയിൽ പെട്ട ആരാധകനോ ഒരു സംശയം വേണ്ടന്ന് രാഹുൽ പറഞ്ഞു. ഒമ്പതര വർഷമാകുമ്പോഴാണ് ഈ നാട്ടിലെ സാധാരണക്കാരൻറെ പെൻഷൻ വർധിപ്പിക്കുന്നതിനെക്കുറിച്ച് ഈ സർക്കാർ ആലോചിക്കുക പോലും ചെയ്യുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു.
https://www.facebook.com/Malayalivartha























