പ്രാക്ക്, ശാപം അതൊക്കെ ഫലിക്കുമോ ഇല്ലയോ എന്നൊന്നും അറിയില്ല; അങ്ങനെ ചെയ്യുന്നത് മാനവികതയ്ക്ക് നിരക്കുന്നത് ആണോ എന്നൊക്കെ ചോദിച്ചാൽ അതിലൊക്കെ വിശ്വാസം ഉള്ളവർക്കല്ലേ അതിനെ ഭയക്കേണ്ടത് ഉളളൂ; വിചിത്ര ന്യായീകരണവുമായി അഞ്ജു പാർവതി പ്രഭീഷ്

മുഖ്യമന്ത്രി പിണറായി വിജയനെ യുവമോർച്ച നേതാവ് പ്രാകിയ വിഷയത്തിൽ പ്രതികരിച്ച് അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ഒരു പെൺകുട്ടി സഖാവ് പിണറായി വിജയൻ നരകിച്ചേ പോകൂ എന്ന് പറയുന്ന ഒരു വീഡിയോ സൗഹൃദലിസ്റ്റിൽ ഉള്ള ഒരു സഖാവ് അയച്ച് തന്നത്. കൂടെ ഒരു ചോദ്യവും -എന്തേ ഈ പ്രാക്ക് കണ്ടിട്ട് കൊങ്ങികൾക്ക് ഒന്നും പറയാൻ ഇല്ലേ എന്ന്. പിന്നീടാണ് ആ പെൺകുട്ടി യുവമോർച്ച നേതാവ് ആണെന്നും ശബരിമല വിഷയവുമായി ബന്ധപ്പെട്ട ചോദ്യത്തിന് എന്തോ നൽകിയ മറുപടിയാണ് അതെന്നും ഒക്കെ അറിഞ്ഞത്.
അതിനെ കുറിച്ച് കൂടുതൽ തപ്പി പോയപ്പോൾ അറിഞ്ഞത് ഈ വിഷയം രണ്ട് മൂന്ന് ദിവസമായി അളിപ്പടർന്ന് കിടപ്പുണ്ടെന്നും ഒരു വശത്ത് ആ പെൺകുട്ടിക്ക് നേരെ കൊലവിളിയും മറുവശത്ത് ചേർത്ത് പിടിക്കലും നടക്കുന്നു എന്നൊക്കെയാണ്. ഇളമുറ കാവിപ്പടയും ഇളമുറ ബുള് ബുള് പടയും തുടങ്ങി വച്ച ഇഷ്യൂ ഇപ്പോൾ രണ്ടിടങ്ങളിലെയും വല്യേട്ടന്മാരും വല്യേട്ടത്തിമാരും ഏറ്റെടുത്തിട്ടുണ്ട്.
പ്രാക്ക്, ശാപം അതൊക്കെ ഫലിക്കുമോ ഇല്ലയോ എന്നൊന്നും അറിയില്ല. അങ്ങനെ ചെയ്യുന്നത് മാനവികതയ്ക്ക് നിരക്കുന്നത് ആണോ എന്നൊക്കെ ചോദിച്ചാൽ അതിലൊക്കെ വിശ്വാസം ഉള്ളവർക്കല്ലേ അതിനെ ഭയക്കേണ്ടത് ഉളളൂ എന്നാണ് ഉത്തരം. തെറ്റ് ചെയ്തിട്ട് ഉണ്ട് എന്നൊരു കുറ്റബോധം ഉള്ളിൽ ഉണ്ടെങ്കിൽ അടുത്തൊരാളുടെ ശാപവും പ്രാക്കും ഒക്കെ നമ്മുടെ ഉറക്കം കെടുത്തും. ഇല്ലെങ്കിൽ ഒന്നും പേടിക്കണ്ടല്ലോ. ആ കുട്ടി പറഞ്ഞത് അതിന്റെ അഭിപ്രായമാണ്. കിട്ടിയ സമയം കൊണ്ട് ഒന്ന് മാസ്സ് ആവാൻ നോക്കി. പ്രായം അതല്ലേ. പൊളിറ്റിക്കൽ കറക്ട്നെസ്സ് വച്ച് നോക്കിയാൽ അതിൽ കോടിയേരി സഖാവിനെ പോലെ അനുഭവിക്കും എന്നൊരു സ്റ്റേറ്റ്മെന്റ് അത് നടത്തുന്നുണ്ട്. അതിനോട് വിയോജിപ്പ് ഉള്ളത് രോഗാവസ്ഥകൾ ആർക്കും എപ്പോഴും ഏത് നിമിഷവും സംഭവിക്കുന്ന ഒന്നാണ് എന്ന തിരിച്ചറിവ് ഉള്ളത് കൊണ്ടാണ്. ഈ നിമിഷം ഒരു സെൽ പിണങ്ങിയാൽ മതി നാളെ നമ്മളും ആ രോഗത്തിന്റെ ഇര ആവും. അത് ഞാൻ ആയാലും അദീന ആയാലും ഇപ്പോൾ അനുകൂലിക്കുന്ന-പ്രതികൂലിക്കുന്ന ആരായാലും.
എങ്കിലും ഞാൻ ഉള്ളു തുറന്ന് ശപിച്ച ചില മനുഷ്യരുണ്ട് , ചില സന്ദർഭങ്ങൾ ഉണ്ട് എന്റെ ജീവിതത്തിൽ . അതിൽ ഒരെണ്ണം ഇന്നലെ ജീവപര്യന്തം തടവിന് കോടതി വിധിച്ച രണ്ട് ശപിക്കപ്പെട്ട പിശാചുകളെയാണ്. അഞ്ചു വയസ്സ് ഉള്ള ഒരു പൊന്ന് മോൾക്ക് നരക യാതന കൊടുത്ത് അതിനെ കൊന്ന റംല എന്ന പിശാചിനി ആയ രണ്ടാനമ്മയെയും സ്വന്തം രക്തത്തെ ഇഞ്ചിഞ്ചായി ദ്രോഹിപ്പിച്ച ആ അച്ഛൻ നമ്പൂതിരിയുമാണ് അത്. ഇപ്പോഴും മനസ്സ് ആഗ്രഹിച്ച് പറയുന്നത് ആ രണ്ടും നരകിച്ച് തീരണം എന്ന് തന്നെയാണ്. പിന്നൊന്ന് ഇതേ പോലെ രണ്ടാനമ്മയും അച്ഛനും ക്രൂരമായി മർദ്ദിച്ച് വയ്യാതെയാക്കിയ ഷഫീക്ക് എന്ന കുഞ്ഞിന്റെ വാർത്ത കണ്ടപ്പോൾ ആയിരുന്നു. സ്വന്തം രക്തത്തെ ഇങ്ങനെ നരകിപ്പിച്ച് കൊല്ലുന്ന അച്ഛന്മാരുടെയും അമ്മമാരുടെയും വാർത്ത, കൊച്ച് കുഞ്ഞുങ്ങളെ ബ്രൂട്ടൽ ആയി കൊന്നതോ പീഡിപ്പിച്ചതോ ആയതൊക്കെ കേൾക്കുമ്പോൾ ഒക്കെ ഉള്ളിൽ ഇങ്ങനെ പ്രാകി പോയിട്ടുണ്ട്. കത്വയും വാളയാറും വണ്ടിപ്പെരിയാറും ഒക്കെ അതിന്റെ ഉദാഹരണങ്ങൾ.
ഇനി രാഷ്ട്രീയക്കാരെ കുറിച്ച് ആണെങ്കിൽ ചിലരുടെ പ്രവൃത്തി കണ്ടിട്ട് അസഹ്യമായ വെറുപ്പ് തോന്നിയിട്ടുണ്ട്. എന്നാൽ ആരെയും മരിക്കണേ എന്നൊന്നും പറയാൻ തോന്നിയിട്ടില്ല. പക്ഷേ ഈ നശിച്ച പ്രസ്ഥാനം ഒന്ന് ഒടുങ്ങിയെങ്കിൽ എന്ന് ഇടത് പ്രസ്ഥാനത്തോട് തോന്നിയ സന്ദർഭങ്ങൾ ഉണ്ട്. ഒന്ന് ശബരിമല വിഷയം വന്നപ്പോഴാണ്. സത്യത്തിൽ കടുത്ത ഒരു അയ്യപ്പ വിശ്വാസിയായ എന്നെ വൈകാരികമായി അന്ന് അവിടെ അരങ്ങേറിയ സംഭവങ്ങൾ തകർത്തിരുന്നു.
ഈ പ്രസ്ഥാനത്തെ ശക്തമായി ഞാൻ എതിർക്കുന്നതും സംഘി ചാപ്പ കിട്ടുന്നതും അപ്പോൾ മുതൽക്കാണ്. ശബരിമല വച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തിയ ഓരോരുത്തരും ഒപ്പം അന്ന് പൊറാട്ട് നാടകം കളിക്കാൻ തുനിഞ്ഞിറങ്ങിയ ആക്റ്റീവിസ്റ്റുകളും ഒക്കെ ഇന്നല്ലെങ്കിൽ നാളെ അതിന് ഉള്ള പണി വാങ്ങിയിട്ടേ മടങ്ങൂ എന്ന് വിശ്വസിക്കുന്നു. അത് അയ്യപ്പൻ കൊടുക്കുന്ന ശാപം ഒന്നുമല്ല. ആരെയും ശപിക്കുന്നവനോ ദ്രോഹിക്കുന്നവനോ അല്ല ഈശ്വരൻ. എന്നാൽ പ്രകൃതി, കാലം ഇവ രണ്ടും സത്യമായത് കൊണ്ട് ചെയ്യുന്നതിന് ഒക്കെയും ഉള്ള കർമ്മഫലം വാങ്ങിയിട്ടേ ഇവിടുന്ന് ആരും മടങ്ങിയിട്ട് ഉളളൂ. അതേ പോലെ പെരിയ ഇരട്ട കൊലപാതകം, ആ അമ്മമാരുടെ കണ്ണുനീർ, സഹോദരിയുടെ അലമുറ അതൊക്കെ കണ്ടപ്പോൾ വല്ലാത്ത വെറുപ്പ് തോന്നിയിരുന്നു. കൊലപാതക രാഷ്ട്രീയത്തിന് ഒക്കെ കൊടി പിടിക്കുന്ന പ്രസ്ഥാനത്തെ ആദരിക്കാൻ മനസാക്ഷി ഉള്ളവർക്ക് കഴിയുമോ?
പിന്നെ എതിർ പാർട്ടിയിൽ ഉള്ള ഒരു പെൺകുട്ടിയുടെ പ്രാക്ക് അല്ലെങ്കിൽ ശാപം കേട്ടപ്പോൾ വല്ലാതെ ഹാലിളകിയ മനുഷ്യരോട് ഒന്ന് ചോദിക്കട്ടെ. നിങ്ങൾ നിങ്ങളുടെ രാഷ്ട്രീയ എതിരാളികളോട് മരണപ്പെട്ട വേളയിൽ പോലും രാഷ്ട്രീയ വൈരം കാണിച്ചിട്ടില്ലേ? ഉമ്മൻ ചാണ്ടി മരണപ്പെട്ടപ്പോൾ ഇടത് അടിമ വിനായകൻ ഇട്ട പോസ്റ്റിന് എതിരെ നിങ്ങളിൽ എത്ര പേർ വിരൽ ചൂണ്ടി? സൈബർ പോരാളി ആയ ബീന സണ്ണി എന്ന ഫേക്ക് ഐഡി അന്ന് ഇട്ടൊരു പോസ്റ്റ് ( പിന്നീട് ഐഡി ഹാക്ക് ചെയ്തു എന്നൊക്കെ അയാൾ ക്യാപ്സ്യൂൾ ഇട്ടു ) ഉണ്ട്.
എന്നിട്ട് അയാൾ ഇപ്പോൾ ഈ ഭൂമിയിൽ ഉണ്ടോ? ശ്രീ ആര്യാടൻ മുഹമ്മദ് മരണപ്പെട്ടപ്പോൾ പലയിടത്തും ഇടത് അണികൾ ഇട്ട പോസ്റ്റ് വല്ലാതെ വെറുപ്പ് ഉളവാക്കുന്നത് ആയിരുന്നു. അത്രയ്ക്ക് വെറുപ്പ് വാങ്ങാൻ തക്ക പാതകം എന്താണ് ചാണ്ടി സാർ ചെയ്തത്? കോടിയേരി സഖാവ് പറഞ്ഞത് പോലെ പാടത്ത് പണി വരമ്പത്ത് കൂലി പോലുള്ള മനുഷ്യത്വവിരുദ്ധമായ എന്തെങ്കിലും സ്റ്റേറ്റ്മെന്റ് ഇവരൊക്കെ ചെയ്തിരുന്നോ?
ഇപ്പോൾ അദീനയ്ക്ക് പൊളിറ്റിക്കൽ കറക്ട്നെസ്സ് പഠിപ്പിക്കാൻ ഇറങ്ങിയ ചില സഖാത്തികൾ ഒക്കെ അന്ന് പേന ഉന്തിയിരുന്ന മരണ വേളയിൽ പോലും അവരെ അപമാനിക്കാൻ തന്നെയല്ലേ. രാജ്യത്തിന്റെ ആദ്യത്തെ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് കൂനൂരിൽ കോപറ്റർ അപകടത്തിൽ കൊല്ലപ്പെട്ടപ്പോൾ മരണം ആരെയും വിശുദ്ധർ ആക്കില്ലെന്ന് പരസ്യമായി പോസ്റ്റിട്ട ഉന്നതർക്ക് എതിരെ അന്ന് നിശബ്ദമായി നിന്നവരൊക്കെ ഒരു പ്രാക്കിനെ ഭയക്കുന്നു. വല്ലാതെ ഹാലിളകി നില്ക്കുന്നു. കഷ്ടം.!!
പിന്നെ ഈ ഒരു വിഷയത്തിൽ ആ കുട്ടിക്ക് എതിരെ കൊലവിളി നടത്തുന്നവരും ആ കൊച്ച് പറഞ്ഞത് ഭയങ്കര മാസ്സ് എന്ന് സപ്പോർട്ട് കൊടുക്കുന്നവരും ഒന്നറിയുക-നിങ്ങൾ അണികൾ ഇവിടെ ഗ്വാ ഗ്വാ വിളിച്ച് സോഷ്യൽ മീഡിയയിൽ തല്ലു കൂടുമ്പോൾ കേന്ദ്ര ജി യും കേരള സഖാവും പരസ്പരം സ്നേഹം വാരിക്കോരി കൊടുക്കുന്നുണ്ട്. രാഷ്ട്രീയമെന്നത് ഒരു rotten ഗെയിമാണ് മക്കളെ എവിടെയും എപ്പോഴും പിന്നെ ഈ വിഷയം നിലവിൽ കമ്മി -കാവി തല്ലുക്കൂട്ടം ആയതോണ്ട് കൊങ്ങികൾ സ്റ്റാൻഡിൽ വരാതെ മാറി നടക്കുന്നതാണ് ബുദ്ധി. നമുക്ക് നമ്മുടെ പാളയത്തിലെ തല്ലുക്കൂട്ടം ഒതുക്കി നാല് വോട്ട് പിടിക്കാൻ നോക്കാം കൂട്ടരേ.
https://www.facebook.com/Malayalivartha


























