എൽഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് മുന്‍മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ ടി പി രാമകൃഷ്ണന്‍; തീരുമാനം അറിഞ്ഞിട്ടില്ലെന്ന് ടി പി രാമകൃഷ്ണൻ

സിപിഎം നേതാവ് ഇ.പി.ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് മാറ്റി. ഇന്നലെ ഇ.പി കൂടി പങ്കെടുത്ത സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റേതാണു തീരുമാനം. പകരക്കാരൻ ആരാണ് എന്ന ചോദ്യം ശക്തമാണ്. പകരം ആ സ്ഥാനത്തേക്ക് ആരു വരുമെന്ന ചോദ്യം ശക്തമായിരുന്നു .
ഇപിക്ക് പകരക്കാരനായി മുന്‍മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ ടി പി രാമകൃഷ്ണന്‍ എത്തിയേക്കും. ഇന്നുചേരുന്ന സംസ്ഥാന സമിതിയില്‍ രാമകൃഷ്ണന്റെ പേര് മുന്നോട്ടുവയ്ക്കും. പാർട്ടി തീരുമാനം അറിഞ്ഞിട്ടില്ലെന്ന് രാമകൃഷ്ണൻ പ്രതികരിക്കുകയും ചെയ്തു.
സംസ്ഥാന സെക്രട്ടേറിയറ്റിലെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ്, ഇന്നു നടക്കുന്ന സംസ്ഥാന സമിതി യോഗത്തിൽ പങ്കെടുക്കാതെ ഇ.പി തിരുവനത്തപുരത്തുനിന്നു കണ്ണൂരിലേക്കു പോയത്. ഇ.പി–ജാവഡേക്കർ–ദല്ലാൾ നന്ദകുമാർ കൂടിക്കാഴ്ച വിവാദത്തിലാണ് നടപടി. കൂടിക്കാഴ്ച പാർട്ടിയെ പ്രതിസന്ധിയിലാക്കിയെന്നാണ് വിലയിരുത്തൽ. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി പ്രവേശന ചര്‍ച്ചാവിഷയത്തില്‍ പ്രതിരോധത്തിലാക്കിയതില്‍ ഇ പി ജയരാജനെതിരെ സിപിഎമ്മില്‍ അമര്‍ഷം ശക്തമായിരുന്നു.
https://www.facebook.com/Malayalivartha