ജയരാജന് മാത്രമല്ല കേരളത്തിലെ സി.പി.എമ്മിന് ബി.ജെ.പിയുമായി ബിസിനസ് ബന്ധമുണ്ട്; കേരളത്തിലെ സി.പി.എമ്മിന് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന ആരോപണം ആദ്യം ഉന്നയിച്ചത് പ്രതിപക്ഷമാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

കേരളത്തിലെ സി.പി.എമ്മിന് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന ആരോപണം ആദ്യം ഉന്നയിച്ചത് പ്രതിപക്ഷമാണ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . അതിന്റെ ഏറ്റവും വലിയ ഉദാഹരണമായാണ് എല്‍.ഡി.എഫ് കണ്‍വീനറും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി ജയരാജന് ബി.ജെ.പി കേന്ദ്ര മന്ത്രിയായ രാജീവ് ചന്ദ്രശേഖറുമായും കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിയായ പ്രകാശ് ജാവദേദ്ക്കറുമായും ബന്ധമുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചത്. എന്നാല്‍ അന്ന് സി.പി.എമ്മും ഇ.പി ജയരാജനും മുഖ്യമന്ത്രിയും നിഷേധിച്ച ആരോപണം ഇന്ന് സത്യമാണെന്ന് തെളിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.
ജയരാജന്‍ ത്യാഗപൂര്‍ണനായി എല്‍.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം ഒഴിഞ്ഞതല്ല. ഇപ്പോള്‍ എന്തുകൊണ്ടാണ് സി.പി.എം ജയരാജനെ ഒഴിവാക്കുന്നതെന്ന് അറിയില്ല. അത് അവരുടെ ആഭ്യന്തര കാര്യമാണ്. ജയരാജന് മാത്രമല്ല കേരളത്തിലെ സി.പി.എമ്മിന് ബി.ജെ.പിയുമായി ബിസിനസ് ബന്ധമുണ്ടെന്ന പ്രതിപക്ഷ ആരോപണമാണ് ഇപ്പോള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ഇ.പി ജയരാജന്‍ പ്രകാശ് ജാവദേദ്ക്കറെ കണ്ടത് മുഖ്യമന്ത്രിയും ന്യായീകരിച്ചു. മുഖ്യമന്ത്രിക്ക് കൂടി വേണ്ടിയാണ് ജയരാജന്‍ പ്രകാശ് ജാവദേദ്ക്കറെ കണ്ടതെന്നാണ് ഞങ്ങള്‍ ആരോപിച്ചത്. ദല്ലാള്‍ നന്ദകുമാറുമായുള്ള ഇ.പി ജയരാജന്റെ ബന്ധം മാത്രമാണ് മുഖ്യമന്ത്രി അന്ന് തള്ളിപ്പറഞ്ഞത്. പ്രകാശ് ജാവദേദ്ക്കറെ കണ്ടതുകൊണ്ട് എന്താണ് കുഴപ്പം, ഞാനും നിരവധി തവണ കണ്ടിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്തിനാണ് മുഖ്യമന്ത്രി പ്രകാശ് ജാവദേദ്ക്കറെ കണ്ടത്? പ്രകാശ് ജാവദേദ്ക്കര്‍ കേന്ദ്രമന്ത്രിയല്ല, കേരളത്തിലെ ബി.ജെ.പിയുടെ ചുമതലയുള്ള നേതാവാണ് എന്നും അദ്ദേഹം പറഞ്ഞു
https://www.facebook.com/Malayalivartha