നിയമനിർമ്മാണ സഭയിലെ അംഗം എന്ന പദവിക്ക് തന്നെ അപമാനമാണ് പി.വി അൻവർ; പാത്രക്കടയിൽ കയറിയ മൂരിയെപ്പോലെ പി.വി അൻവർ ഓരോ ദിവസവും നടത്തുന്ന ആരോപണങ്ങൾ മര്യാദയുടെ എല്ലാ സീമകളും ലംഘിക്കുന്നതാണ് എന്ന് സന്ദീപ് വാചസ്പതി
പാത്രക്കടയിൽ കയറിയ മൂരിയെപ്പോലെ പി.വി അൻവർ ഓരോ ദിവസവും നടത്തുന്ന ആരോപണങ്ങൾ മര്യാദയുടെ എല്ലാ സീമകളും ലംഘിക്കുന്നതാണ് എന്ന് സന്ദീപ് വാചസ്പതി. അദ്ദേഹം പങ്കു വച്ച ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;- നിയമനിർമ്മാണ സഭയിലെ അംഗം എന്ന പദവിക്ക് തന്നെ അപമാനമാണ് പി.വി അൻവർ. സാമൂഹ്യ വിമർശകനായ അഡ്വ.എ ജയശങ്കറിനെതിരെ ഇയാൾ നടത്തിയ അസഭ്യ വർഷം ഈ ഓണക്കാലത്ത് മലയാളി സമൂഹത്തിനേറ്റ കളങ്കമാണ്.
ഇതിനെ ചോദ്യം ചെയ്യാതെ നോക്കിയിരിക്കുന്നത് ഒരു പുരോഗമന സമൂഹത്തിനും ചേർന്നതല്ല. ഭരണ കക്ഷി എംഎൽഎ ആയത് കൊണ്ട് അൻവർ പറയുന്നത് എല്ലാം കെട്ടിരിക്കേണ്ട ബാധ്യതയും മലയാളികൾക്കില്ല. ഇയാളെ നിലയ്ക്ക് നിർത്താൻ സിപിഎം തയ്യാറാകണം. ആർക്കും എതിരെയും എന്തും പറയാം എന്ന നില ഒരു തരത്തിലും അംഗീകരിക്കാനാവില്ല.
അഡ്വ. ജയശങ്കർ നടത്തിയ വിമർശനത്തെ നേരിടാനുള്ള തൻ്റേടമാണ് അൻവർ കാണിക്കേണ്ടത്. അല്ലാതെ പുലഭ്യം പറയലല്ല. വിമർശിക്കുന്നവരെ ഉന്മൂലനം ചെയ്യുന്ന ഇടത് നയം തന്നെയാണ് അൻവറും സ്വീകരിക്കുന്നത്. പക്ഷേ അത് കേരളത്തിൽ വിലപ്പോകില്ല. അൻവറിൻ്റെ ഗുണ്ടായിസം സിപിഎമ്മിന് ഭൂഷണം ആണെങ്കിലും സാംസ്കാരിക കേരളത്തിന് അത് ഒട്ടും സ്വീകാര്യമല്ല. അൻവറിനെ തള്ളിപ്പറയാൻ സിപിഎമ്മും അയാളെ ഒറ്റപ്പെടുത്താൻ പൊതു സമൂഹവും തയ്യാറാകണം.
https://www.facebook.com/Malayalivartha