എല്ലാത്തിനും ജനം മറുപടി തെരെഞ്ഞെടുപ്പിൽ നൽകും; കടുത്ത അയ്യപ്പ ഭക്തൻ എന്ന് കാണിക്കാനാണ് പിണറായി അയ്യപ്പ സംഗമം നടത്തിയത് എന്ന് ഷാഫി പറമ്പിൽ എം പി

കടുത്ത അയ്യപ്പ ഭക്തൻ എന്ന് കാണിക്കാനാണ് പിണറായി അയ്യപ്പ സംഗമം നടത്തിയത് എന്ന് ഷാഫി പറമ്പിൽ എം പി . ഇപ്പോൾ നടക്കുന്ന കാര്യങ്ങൾക്ക് ജനം മറുപടി തെരെഞ്ഞെടുപ്പിൽ നൽകും എന്നും അദ്ദേഹം പറഞ്ഞു.
ഷാഫി പറമ്പിലിനെതിരായ അധിക്ഷേപ പരാമർശം നടത്തിയെന്നാരോപിച്ച് പാലക്കാട് സിപിഎം ജില്ല സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവിനെതിരായ പരാതിയിൽ പൊലീസ് നിയമോപദേശം തേടും. പരാതി പാലക്കാട് എസ്പി നോർത്ത് പൊലീസിന് കൈമാറും. മൂന്നാം കക്ഷിയാണ് പരാതി നൽകിയിരിക്കുന്നത് എന്നതിനാൽ നിയമോപദേശം ഇല്ലാതെ തുടർനടപടി സ്വീകരിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം, ഷാഫി പറമ്പിലിനെതിരെ പറഞ്ഞ കാര്യങ്ങളിൽ താൻ ഉറച്ചുനിൽക്കുകയാണെന്ന് ഇ.എൻ സുരേഷ് ബാബു മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസുകാർക്ക് പരാതി കൊടുക്കുകയോ നിയമപരമായി മുന്നോട്ടുപോകുകയോ ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
പക്ഷേ അനാവശ്യമായി കോലിട്ടിളക്കാൻ വന്നാൽ പ്രത്യാഘാതം അനുഭവിക്കാൻ പോകുന്നത് ആരായിരിക്കുമെന്ന് എല്ലാവർക്കും മനസിലാകുമെന്നും ആരെങ്കിലും പരാതി നൽകിയിട്ടുണ്ടെങ്കിൽ അത് ഷാഫി പറമ്പിൽ വീണ് കാണാൻ ആഗ്രഹിക്കുന്നവരാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് മുദ്രാവാക്യം കേട്ട് ചൂളിപ്പോകില്ലെന്നും സുരേഷ് ബാബു പറഞ്ഞു.
https://www.facebook.com/Malayalivartha























