സ്വകാര്യ ചാനൽ ചർച്ചക്കിടെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിക്കെതിരെ വധഭീഷണി; ബിജെപി വക്താവിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യണമെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ

രാജ്യത്തിൻറെ പ്രതിപക്ഷ നേതാവിനെതിരെ വധഭീഷണി ഉണ്ടായിട്ടും അതിനെ കേരളത്തിലെ ആഭ്യന്തര വകുപ്പ് ഗൗരവമായി കാണുന്നില്ലെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ. സ്വകാര്യ ചാനൽ ചർച്ചക്കിടെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ ബിജെപി വക്താവിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
രാജ്യത്തിൻറെ പ്രതിപക്ഷ നേതാവിനെതിരെ വധഭീഷണി ഉണ്ടായിട്ടും അതിനെ കേരളത്തിലെ ആഭ്യന്തര വകുപ്പ് ഗൗരവമായി കാണുന്നില്ല. രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ പ്രതിനിധിയെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ബിജെപിയുടെ ദേശീയ- സംസ്ഥാന നേതൃത്വങ്ങൾ തയ്യാറാകുമോയെന്നും സണ്ണി ജോസഫ് ചോദിച്ചു.
രാജ്യത്തിൻറെ മതേതരത്വവും ഐക്യവും സംരക്ഷിക്കാൻ വേണ്ടി പ്രയത്നിക്കുന്ന നേതാവാണ് രാഹുൽ ഗാന്ധി. ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പാർലമെൻ്റിനകത്തും പുറത്തും പോരാടുന്ന നേതാവ്. ബിജെപി രാജ്യവ്യാപകമായി നടത്തുന്ന വോട്ടുക്കൊള്ളയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച നേതാവ്. രാഹുൽഗാന്ധി ഉയർത്തുന്ന ആശയങ്ങളെ രാഷ്ട്രീയമായി നേരിടാൻ ബിജെപിക്ക് കഴിയുന്നില്ല.
അതിനാലാണ് അദ്ദേഹത്തെ കായികമായി ഇല്ലാതാക്കാൻ ബിജെപി ശ്രമിക്കുന്നത്. രാജ്യത്തിൻറെ സ്വാതന്ത്ര്യവും മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ ജീവൻ ബലി നൽകിയ പ്രസ്ഥാനമായ കോൺഗ്രസ് ഇത്തരം ഭീഷണികൾക്ക് മുന്നിൽ ഭയപ്പെടില്ല. രാഷ്ട്ര താല്പര്യം സംരക്ഷിക്കാനായി ജീവൻ നൽകിയ പരമ്പരയിലെ കണ്ണിയാണ് രാഹുൽ ഗാന്ധിയെന്നും സണ്ണി ജോസഫ് പറഞ്ഞു.
https://www.facebook.com/Malayalivartha























