സ്മാർട്ട് അങ്കണവാടി ഉദ്ഘാടനമുണ്ട്; ഇന്ന് വന്ന എല്ലാവരും അന്നും വരണം; ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കാമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ

പാലക്കാട്ടെ പിരായിരിയിൽ റോഡ് ഉദ്ഘാടനം ചെയ്യാനെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തടഞ്ഞ് ഡിവൈഎഫ്ഐ പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധങ്ങളെ മറികടന്ന് റോഡ് ഉദ്ഘാടന വേദിയിലെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ തൻ്റെ പ്രസംഗത്തിൽ വികസന പ്രവർത്തനങ്ങൾ വിശദീകരിച്ചു .
രാഷ്ട്രീയ നിലപാടുകൾ ആവർത്തിക്കുകയും ഒപ്പം പ്രതിഷേധക്കാരെ വെല്ലുവിളിക്കുകയും ചെയ്തു രാഹുൽ. മറ്റന്നാൾ സ്മാർട്ട് അങ്കണവാടി ഉദ്ഘാടനമുണ്ട്. ഇന്ന് വന്ന എല്ലാവരും അന്നും വരണം. ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കാം. വഴി തടഞ്ഞാൽ കാൽനടയായി പോകും," എന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ പ്രതിഷേധക്കാരെ വെല്ലുവിളിച്ചത്.
ഉദ്ഘാടനത്തിനായി വരുന്നതിനിടെ രാഹുൽ മാങ്കൂട്ടത്തിലിൻറെ കാർ ഡിവൈഎഫ്ഐ പ്രവർത്തകർ തടയുകയായിരുന്നു. പ്രവർത്തകർ കാറിന് മുന്നിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു .
ബിജെപി പ്രവർത്തകരും പ്രതിഷേധവുമായി എത്തി. വിവാദങ്ങൾക്കുശേഷം പാലക്കാട്ടെ പൊതുപരിപാടികളിൽ രഹസ്യമായി പങ്കെടുത്തുകൊണ്ടിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ ആദ്യമായാണ് ഉദ്ഘാടനം അറിയിച്ചുകൊണ്ടുള്ള പരിപാടിയിൽ പങ്കെടുക്കാനിരുന്നത്.
https://www.facebook.com/Malayalivartha