കഴിഞ്ഞ അഞ്ചു വർഷക്കാലയളവിൽ ദേശീയതലത്തിലും സംസ്ഥാന തലത്തിലും ജില്ലാതലത്തിലും നിരവധി പുരസ്‌കാരങ്ങൾ നേടിയെടുക്കാൻ പഞ്ചായത്തിന് കഴിഞ്ഞു; അതിദരിദ്രരില്ലാത്ത പഞ്ചായത്തായി മാണിക്കൽ പഞ്ചായത്തിനെ പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മന്ത്രി ജി.ആർ.അനിൽ

അതിദരിദ്രരില്ലാത്ത പഞ്ചായത്തായി മാണിക്കൽ പഞ്ചായത്തിനെ പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ടെന്നും കഴിഞ്ഞ അഞ്ചു വർഷക്കാലയളവിൽ ദേശീയതലത്തിലും സംസ്ഥാന തലത്തിലും ജില്ലാതലത്തിലും നിരവധി പുരസ്‌കാരങ്ങൾ നേടിയെടുക്കാൻ പഞ്ചായത്തിന് കഴിഞ്ഞുവെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ. മാണിക്കൽ ഗ്രാമപഞ്ചായത്തിലെ വികസനസദസ്സ് ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാണിക്കൽ പഞ്ചായത്തിൽ വോട്ടർ ഐഡി, റേഷൻ കാർഡ്, വീട് ഇല്ലാത്തവരായി 74 അതിദരിദ്രരുണ്ടായിരുന്നുവെന്നും സർക്കാർ അവർക്ക് വേണ്ട ക്ഷേമ പദ്ധതികൾ പ്രത്യേകം തയ്യാറാക്കി പ്രവർത്തിച്ചതോടെ മാണിക്കൽ പഞ്ചായത്തിനെ അതിദാരിമുക്ത പഞ്ചായത്തായി മാറ്റാൻ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
മാണിക്കൽ പഞ്ചായത്തിന്റെ അഭിമാനവേദിയാണ് വികസനസദസ്. കൃഷി, ലൈഫ്, ആരോഗ്യം, ശുചിത്വം, കുടിവെള്ളം, വിദ്യാഭ്യാസം, ഗ്രാമീണ റോഡുകൾ, തൊഴിൽ, കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി എന്നീ മേഖലകളിൽ മികവ് തെളിയിക്കാൻ ഗ്രാമപഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്. ഇത്തരം വികസന പ്രവർത്തനങ്ങൾ പൊതുജന പങ്കാളിത്തത്തോടുകൂടി നടത്തിയെന്നത് പദ്ധതികളുടെ ഗുണമേന്മ വർദ്ധിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഗ്രാമപഞ്ചായത്തും സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പും ചേർന്ന് തയ്യാറാക്കിയ വയോജനങ്ങളുടെ അവസ്ഥ പഠന റിപ്പോർട്ടായ 'വയോസൗഹൃദ മാണിക്കൽ 2025' ന്റെ പ്രകാശന കർമ്മവും ലൈഫ് ഭവന പദ്ധതി പ്രകാരം പൂർത്തിയാക്കിയ 116 വീടുകളുടെ താക്കോൽ കൈമാറ്റൽ ചടങ്ങും മന്ത്രി നിർവ്വഹിച്ചു. ഉദ്ഘാടന ശേഷം ജനങ്ങളുടെ ആശയങ്ങൾ പങ്കുവയ്ക്കാനുള്ള ഓപ്പൺ ഫോറവും നടന്നു. സംസ്ഥാന സർക്കാരിന്റെയും മണിക്കൽ ഗ്രാമപഞ്ചായത്തിന്റെയും കഴിഞ്ഞ അഞ്ചു വർഷത്തെ വികസന പ്രവർത്തനങ്ങൾ ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചു.
https://www.facebook.com/Malayalivartha