മരംകൊത്തി മുതലാളിയുടെ ബുദ്ധി കൊള്ളാം; മെസ്സി വിഷയത്തിൽ കളസം കീറി നിൽക്കുമ്പോൾ അതിൽ നിന്ന് രക്ഷപ്പെടാൻ ബിജെപിയുടെ തോളത്ത് കയറാനുള്ള ബുദ്ധി ഒറ്റനോട്ടത്തിൽ ഉഗ്രനാണെന്ന് തോന്നുമെങ്കിലും ചീറ്റിപ്പോയി; ആഞ്ഞടിച്ച് ബിജെപി വക്താവ് സന്ദീപ് വാചസ്പതി

മുട്ടിൽ മരം മുറി കേസിലെ മുഖ്യ പ്രതിയായ ആൻറോ അഗസ്റ്റിനെതിരെ ആഞ്ഞടിച്ച് ബിജെപി വക്താവ് സന്ദീപ് വാചസ്പതി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ ;-
മരംകൊത്തി മുതലാളിയുടെ ബുദ്ധി കൊള്ളാം. മെസ്സി വിഷയത്തിൽ കളസം കീറി നിൽക്കുമ്പോൾ അതിൽ നിന്ന് രക്ഷപ്പെടാൻ ബിജെപിയുടെ തോളത്ത് കയറാനുള്ള ബുദ്ധി ഒറ്റനോട്ടത്തിൽ ഉഗ്രനാണെന്ന് തോന്നുമെങ്കിലും ചീറ്റിപ്പോയി. ബിജെപി സംസ്ഥാന അധ്യക്ഷനെ നാറ്റിക്കാൻ നോക്കിയാൽ ഇടത് വലത് അണികൾ ഇടം വലം നോക്കാതെ ഏറ്റു പിടിക്കുമെന്നും അങ്ങനെ ഈ നാറ്റക്കേസിൽ നിന്ന് രക്ഷപെടാമെന്നുമാണ് മരംകൊത്തി മുതലാളി വിചാരിച്ചത്.
പക്ഷേ മരംകൊത്തി കൊത്തിയ മരം അൽപ്പം കാതൽ ഉള്ളതായി പോയി. വർഷങ്ങൾക്ക് മുൻപ് രാജ്യത്തിൻ്റെ പരമോന്നത നീതിപീഠം തീർപ്പാക്കിയ കേസ് വീണ്ടും കുത്തിപ്പൊക്കാൻ അസാമാന്യ ഉളുപ്പില്ലായ്മ വേണം. അത് ധാരാളം ഉണ്ടെന്ന് മാങ്ങാ ഫോണിലും മരം കടത്തലിലും കേരളം കണ്ടതാണ്. ഒടുവിൽ മെസിയുടെ കാര്യത്തിലും മലയാളി നിങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു കാര്യം ഓർമ്മിപ്പിക്കട്ടെ. എല്ലാവരും പണം ഉണ്ടാക്കിയത് താങ്കളുടെ കുടുംബത്തെ പോലെ തട്ടിപ്പിലൂടെ ആണെന്ന് മാത്രം കരുതരുത്.
https://www.facebook.com/Malayalivartha

























