ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ മനപൂർവ്വം അപകീർത്തിപ്പെടുത്തി വ്യാജ വാർത്ത ചെയ്തു; റിപ്പോർട്ടർ ടി വിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് ബിജെപി

റിപ്പോർട്ടർ ടി വിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് ബിജെപി ജനറൽ സെക്രട്ടറി.സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്.സുരേഷാണ് വക്കീൽ നോട്ടീസ് അയച്ചത്. റിപ്പോർട്ടർ ടി വി ഉടമ ആന്റോ അഗസ്റ്റിൻ, എഡിറ്റോറിയൽ മേധാവിമാരായ അരുൺകുമാർ, സ്മൃതി പരുത്തിക്കാട്, ജിമ്മി ജയിംസ്, സുജയ പാർവതി, തിരുവനന്തപുരം ബ്യൂറോയിലെ റിപ്പോർട്ടർമാർ, കർണ്ണാടകയിലെ അഭിഭാഷകനായ കെ.എൻ. ജഗദീഷ് കുമാർ എന്നിവർക്കെതിരെയാണ് കേസ് നൽകുന്നത്. പാർട്ടിയെ അപകീർത്തിപ്പെടുത്തി വ്യാജ വാർത്ത സംപ്രേക്ഷണം ചെയ്തതിലാണ് നോട്ടീസ് അയച്ചത്.
ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ മനപൂർവ്വം അപകീർത്തിപ്പെടുത്തി വ്യാജ വാർത്ത ചെയ്തുവെന്നും ഇതുവഴി പാർട്ടിക്ക് വലിയ മാനനഷ്ടം സംഭവിച്ചെന്നും എറണാകുളത്തെ ആർ വി എസ് അസോസിയേറ്റ് വഴി ഫയൽ ചെയ്ത മാനനഷ്ടക്കേസിൽ അഡ്വ.എസ്.സുരേഷ് ആരോപിക്കുന്നു. റിപ്പോർട്ടർ ടി വി, ബി ജെ പി അധ്യക്ഷനെതിരെ ചെയ്ത മുഴുവൻ വ്യാജവാർത്തകളും ഏഴു ദിവസത്തിനകം പിൻവലിച്ച് മാപ്പ് പറയണമെന്നും വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha
























