ആം ആദ്മി പാര്‍ട്ടി മറ്റ് പാര്‍ട്ടികളെ പോലെയായെന്ന് അണ്ണാഹസാരെ; കേജരിവാള്‍ അധികാരവും പണവും ഉപയോഗിക്കുന്നു

പാര്‍ട്ടിക്ക് പണം നല്‍കുന്നവരുടെ ലിസ്റ്റ് ആം ആദ്മി പാര്‍ട്ടി വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്തതിനെ ചോദ്യം ചെയ്ത് പ്രമുഖ ഗാന്ധിയന്‍ അണ്ണാ ഹസാരെ. ആം ആദ്മി പാര്‍ട്ടിയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും തമ്മിലുള്ള വ്യത്യാസമെന്തെന്ന് വ്യക്തമാക്കണമെന്നും ഹസാരെ.
നിരവധി സാമൂഹ്യപ്രവര്‍ത്തകര്‍ തന്നോടിക്കാര്യം ചോദിച്ചെന്നും അങ്ങനെയാണ് വെബ്‌സൈറ്റില്‍ നിന്നും പട്ടിക നീക്കം ചെയ്ത കാര്യം ശ്രദ്ധയില്‌പെട്ടതെന്നും ഹസാരെ വ്യക്തമാക്കി.
ആം ആദ്മി പാര്‍ട്ടിക്ക് ലഭിക്കുന്ന എല്ലാ സംഭാവനകളും വെബ്‌സൈറ്റിലുണ്ടാകുമെന്ന് നിങ്ങള്‍ വാക്ക നല്‍കിയിരുന്നു. 2016 ജൂണില്‍ വെബ്‌സൈറ്റില്‍ നിന്നും സംഭാവനയുടെ പട്ടിക നീക്കം ചെയ്തുവെന്നാണ് എനിക്ക് ലഭിച്ച അറിയിപ്പ് ആം ആദ്മി പാര്‍ട്ടി കണ്‍ വീനര്‍ക്ക് അയച്ച കത്തിലാണ് ഹസാരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്.
മാറ്റം കൊണ്ടുവരുന്നതിന് കേജരിവാള്‍ അധികാരവും പണവും ഉപയോഗിക്കുന്നതിനേയും അദ്ദേഹം കുറ്റപ്പെടുത്തി. 'മാറ്റം കൊണ്ടുവരുമെന്ന് നിങ്ങളെനിക്ക് വാക്കുനല്‍കി. എന്നാല്‍ നിങ്ങള്‍ വാക്കുപാലിക്കാത്തതില്‍ എനിക്ക് ദുഖമുണ്ടെന്നും ഹസാരെ കത്തില്‍ പറയുന്നു.
https://www.facebook.com/Malayalivartha