Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസ്.. പ്രാഥമിക അന്വഷണം നടത്താതെ കേസെടുക്കാനാകില്ലെന്ന് സംസ്ഥാന സർക്കാർ.. കത്ത് ഇഡി ഹൈക്കോടതിക്ക് കൈമാറിയിട്ടുണ്ട്...


"നിന്റെ നഷ്ടപ്പെട്ട ബാല്യം തിരികെനൽകാൻ ഈ കോടതിക്ക് കഴിയില്ല. പക്ഷേ, നിന്നെ ഉപദ്രവിച്ചയാൾ ഇനിയൊരിക്കലും വെളിച്ചം കാണില്ല." ജഡ്ജിയുടെ കത്ത് വൈറൽ..


കുടയെടുക്കാൻ മറക്കണ്ട.. സംസ്ഥാനത്ത് ഒക്ടോബർ മൂന്ന് വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത..മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശവും..


കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം.. നിയന്ത്രിക്കുന്നതിന് നിയമപരമായ സുരക്ഷാ സംവിധാനങ്ങൾ..പരിഗണിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...


'ബീച്ച് കണ്ടാലേ മൂഡ് വരൂ..'വീണ്ടും മുഖ്യമന്ത്രി വിജയ്‌യെ ചൊടിപ്പിച്ച് ഉദയനിധി സ്റ്റാലിൻ..പ്രതിപക്ഷ നേതാവല്ല, 'അശ്ലീലനിധി'യാണെന്ന് ടിവികെ.. അറസ്റ് ഉണ്ടാകുമോ..?

കേരളത്തിലെ ഏറ്റവും വലിയ അഴിമതിക്കൂടാരമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് എന്നു സംശയാതീതമായി തെളിഞ്ഞിരിക്കുന്നു; വിമർശനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല

28 APRIL 2025 03:37 PM IST
മലയാളി വാര്‍ത്ത

More Stories...

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങൾ, സർക്കാരിനും ബിജെപിക്കുമെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്നിവയാണ് രാഹുലിന്റെ രാഷ്ട്രീയ രീതി; ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

കോടതിയുടെ പരാമർശങ്ങൾ ഉണ്ടായിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ അന്വേഷണം നീട്ടിക്കൊണ്ടുപോകുന്ന യു.ഡി.എഫ് സർക്കാരിന്റെ നടപടി പരസ്പര ധാരണയിലുള്ള ഒത്തുകളിയുടെ ഭാഗം; സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ബിജെപി

കേന്ദ്രമന്ത്രിയെ കരിങ്കൊടി കാണിച്ച സമരം യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയുടെ പൊതുതീരുമാനം അനുസരിച്ച് ആയിരുന്നു; തെറ്റിദ്ധാരണ പടർത്തുന്ന വാർത്തകളിൽ നിന്നും മാധ്യമങ്ങൾ പിന്മാറണം; മാധ്യമ വാർത്തകൾക്കെതിരെ മന്ത്രി ഒ ജെ ജെനീഷ്

നിഷ്പക്ഷത വെടിഞ്ഞാണ് കോടിക്കണക്കിന് വോട്ടര്‍മാരെ കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കം ചെയ്തത് ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരായ കോണ്‍ഗ്രസിന്റെ പോരാട്ടം തുടരുമെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍

സിബിഐ അന്വേഷണം നേരിടുന്ന മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം എബ്രഹാമിനെ ഉടനടി ആ സ്ഥാനത്തു നി്ന്നും കിഫ്ബി സിഇഒ ചുമതലയില്‍ നിന്നും നീക്കം ചെയ്യണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്വര്‍ണ കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി അകത്തായതിനു ശേഷം അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരില്‍ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതോടെ കേരളത്തിലെ ഏറ്റവും വലിയ അഴിമതിക്കൂടാരമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് എന്നു സംശയാതീതമായി തെളിഞ്ഞിരിക്കുകയാണ്.

ചക്കരക്കുടത്തില്‍ കയ്യിട്ടവരുടെ അവസ്ഥയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍. കള്ളക്കടത്തും അനധികൃത നിയമനങ്ങളും അനധികൃത കോണ്‍ട്രാക്ടുകളും മാസപ്പടിയും എല്ലാം ചേര്‍ന്ന് കേരള ചരിത്രത്തിലെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറിയിരിക്കുകയാണ്. വിരമിച്ച ശേഷം ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനം നല്‍കി തന്റെ ഓഫീസിനെ നയിക്കാന്‍ പിണറായി വിജയന്‍ നിയോഗിച്ച ആളാണ് കെ.എം എബ്രഹാം. കേരള ചരിത്രത്തില്‍ കേട്ടു കേള്‍വിയില്ലാത്ത പോലെ അദ്ദേഹത്തിന് ക്യാബിനറ്റ് പദവി നല്‍കി മന്ത്രിമാര്‍ക്കു തുല്യസ്ഥാനം നല്കിയതും അടുത്തിടെയാണ്.

കിഫ്ബിയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്കു മേല്‍ അന്വേഷണം വരുമെന്ന അവസ്ഥ വന്നപ്പോഴാണ് കെ.എം എബ്രഹാമിന് ക്യാബിനറ്റ് പദവി നല്‍കാന്‍ തീരുമാനിച്ചത്. ഇത് കിഫ്ബിയുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ ആരെയൊക്കെയോ രക്ഷിക്കുന്നതിന്റെ ഭാഗമായി നല്‍കിയ ഡീലാണ്. വമ്പന്‍ സ്രാവുകള്‍ ഇനിയും കുടുങ്ങാനുണ്ട് എന്നതിന്റെ സൂചന മാത്രമാണ് ആ ഡീല്‍. കെ.എം എബ്രഹാമിനെതിരെ വിജിലന്‍സ് നടത്തിയ അന്വേഷണവും അതു അപ്പാടെ കണ്ണുമടച്ചു സ്വീകരിച്ച വിജിലന്‍സ് കോടതി വിധിയും ഹൈക്കോടതിയുടെ വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്.

ഹര്‍ജിക്കാരന്‍ കണ്ടെത്തി ഹാജരാക്കിയ നിസാരപ്പെട്ട വസ്തുതകള്‍ പോലും കേരള സംസ്ഥാനത്തിലെ വിജിലന്‍സ് വകുപ്പിന് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അതിനു കാരണം എന്താണ് എന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക് മനസിലാകും. വിജിലന്‍സിന്റെ ചുമതലയുള്ള മന്ത്രി എന്ന നിലയില്‍ സ്വന്തക്കാരെ മുഴുവന്‍ അഴിമതി കേസുകളില്‍ നിന്നു രക്ഷിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി കുറഞ്ഞ പക്ഷം വിജിലന്‍സിന്റെ ചുമതലയെങ്കിലും ഒഴിയാനുള്ള സാമാന്യ മര്യാദ കാണിക്കണം - ചെന്നിത്തല പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ പ്രവചനം അച്ചട്ടായി..! കൺമുന്നിൽ പിളർന്ന് വീടുകൾ വടക്ക് വരളുന്നു, തെക്ക് കൊടും മഴ..! അലറിവിളിച്ച് ഓടി ജനം"  (18 minutes ago)

പുതിയ വീടിന്റെ നിർമാണം കാണാതെ വിഷ്ണു.. നെഞ്ചുപൊട്ടി പ്രവാസി..! പാസ്‌പോർട്ടിൽ ദേ ഈ മാറ്റങ്ങൾ അറിഞ്ഞോ..!  (28 minutes ago)

FIR ഇടടോ..!കോടതിയിൽ വമ്പൻ നീക്കം..! ED രണ്ടുംകല്പിച്ച്..!പിണറായിയെ ഞെട്ടിച്ച് സതീശൻ..!  (33 minutes ago)

സംഘര്‍ഷം തടയാനെത്തിയ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടു  (43 minutes ago)

നിങ്ങളുടെ റിപ്പോർട്ടർ തന്ന സാധനമാ... അരുണിന്റെ നെഞ്ചത്തോട്ട് വെച്ചോ നടുറോഡിൽ ആടിപ്പൊടിച്ച് ടോം ജോസഫ്... ഞെട്ടി അരുൺ  (46 minutes ago)

ഫോര്‍ട്ട് കൊച്ചിയിലെ കോഡര്‍ ഹൗസില്‍ തീ പിടിത്തം  (59 minutes ago)

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്  (1 hour ago)

വേൽമുരുകൻ സാർ 'കിഴിച്ചിട്ടേ'... പോലീസ് ചേസിങ്... 200 KG പുകയില വളഞ്ഞിട്ട് പൂട്ടി..! വമ്പൻ നീക്കങ്ങൾ നടുറോഡിൽ"  (1 hour ago)

കെട്ടിടം തകര്‍ന്നുവീണ് പാലക്കാട് സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

"അടിക്കണോ നിനക്ക്... ഞാൻ ആരെന്നറിയോ സാറേ..! അടിച്ച് പൂക്കുറ്റിയായി അശ്വന്ത്;ജാമ്യം സ്റ്റേഷന് മുന്നിൽ കാട്ടിക്കൂട്ടിയത്  (1 hour ago)

വൃത്തികേട് കാണിക്കരുത്, വിവരം അറിയും; മന്ത്രിക്കിട്ട്പൊ ട്ടിച്ച് V.D. സതീശൻ. ഒടുവിൽ ട്വിസ്റ്റ്: മന്ത്രി പറഞ്ഞത്..  (1 hour ago)

നടുറോഡില്‍ യുവതികളും ഓട്ടോ ഡ്രൈവറും തമ്മില്‍ കൂട്ടത്തല്ല്  (3 hours ago)

സുഹൃത്തായ യുവതിയെ കഴുത്തറുത്തുകൊന്ന് കനാലില്‍ തള്ളിയ ഇറച്ചിവെട്ടുകാരന്‍ അറസ്റ്റില്‍  (3 hours ago)

കോതമംഗലത്ത് ട്രാക്ടര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ചു  (3 hours ago)

ടൂറിസ്റ്റ് ബസുകളുടെ കളര്‍കോട് സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിക്ക് തീരുമാനിക്കാം  (4 hours ago)

Malayali Vartha Recommends