തനിച്ചിരിക്കാനാണ് ഇപ്പോൾ ഇഷ്ടം

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് ബെംഗലൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന എഐഡിഎംകെ നേതാവ് വികെ ശശികലയുടെ സെല്ല് മാറ്റി. ഒറ്റയ്ക്ക് ഒരു സെല്ലില്‍ കഴിയണമെന്ന് ശശികല ആഗ്രഹം പ്രകടപ്പിച്ചതിനെ തുടര്‍ന്നാണ് മാറ്റിയതെന്നാണ് വിവരം. ശശികലക്ക് ഇപ്പോള്‍ ഒറ്റക്ക് ഇരിക്കാനാണ് താല്‍പര്യം. ശശികലയെ ജയിലിൽ വന്ന് സന്ദര്‍ശിക്കുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുള്ളത് നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
ശശികലയ്‌ക്കൊപ്പം ശിക്ഷിക്കപ്പെട്ട ഇളവരശിക്കാപ്പം സെല്‍ നമ്പര്‍ രണ്ടിലായിരുന്നു ശശികലയെ പാര്‍പ്പിച്ചിരുന്നത്. ഒരാഴ്ച്ച മുമ്പാണ് ശശികലയെ നാലാമത്തെ സെല്ലിലേക്ക് മാറ്റിയത്. നേരത്തെ ശശികലയെ കാണാന്‍ വരുന്നവരുടെ തിരക്കുമൂലം മറ്റ് തടവുകാരുടെ സന്ദര്‍ശകരെ നിയന്ത്രിക്കേണ്ട അവസ്ഥയായിരുന്നു. സുരക്ഷാ കാരണങ്ങളാല്‍ ശശികല സെല്ലിന് പുറത്തുള്ള സമയത്ത് മറ്റ് തടവുകാരെ സെല്ലില്‍ നിന്നും പുറത്തിറക്കിയിരുന്നില്ല. പക്ഷെ ഇപ്പോള്‍ ജയിലിനകത്ത് നടക്കാന്‍ പോലും ശശികല താത്പര്യപ്പെടുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം
https://www.facebook.com/Malayalivartha