ശശികല പക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനം

തമിഴ്‌നാട്ടില്‍ അണ്ണാ ഡിഎംകെയുടെ ലയനം സംബന്ധിച്ച ചര്‍ച്ചകള്‍ എങ്ങുമെത്താതെ നില്‍ക്കെ ശശികല പക്ഷത്തുള്ള എംഎല്‍എയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. തമിഴ്‌നാട്ടില്‍ വേരുറപ്പിക്കാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് എംഎല്‍യുടെ പ്രസ്താവന. സൂലൂര്‍ എംഎല്‍എ കനകരാജിന്റെ കാറില്‍ വെച്ചുള്ള വീഡിയോയിലാണ് ബിജെപിയെ പിന്തുണച്ച് സംസാരിക്കുന്നത്.
ബിജെപിയുമായി സഹകരിച്ചാല്‍ മാത്രമേ ക്ഷേമപദ്ധതികള്‍ നടപ്പാക്കാന്‍ കഴിയുകയുള്ളൂ. അതുകൊണ്ടു തന്നെ ബിജെപിയുമായി സഖ്യമുണ്ടാക്കണമെന്നു തന്നെയാണ് എനിക്കു പറയാനുള്ളത്. തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഹകരിക്കുമോയെന്ന ചോദ്യത്തിന് എംഎല്‍എയുടെ മറുപടിയാണിത്.
ശശികല പക്ഷത്തുള്ള നേതാക്കള്‍ക്കെതിരേ രൂക്ഷവിമര്‍ശനമാണ് കനരാജ് ഉന്നയിച്ചിരിക്കുന്നത്. ശശികല വിഭാഗം താനുള്‍പ്പെടെയുള്ള എംഎല്‍എമാരെ വെറും കൂലിത്തൊഴിലാളികളെപ്പോലെയാണ് പരിഗണിച്ചത് മുതിര്‍ന്ന നേതാക്കള്‍ തങ്ങളോട് ആലോചിക്കാതെയാണ് പല തീരുമാനങ്ങളും എടുത്തിട്ടുള്ളത് .ശശികലയെ സെക്രട്ടറിയായും ദിനകരനെ ഡെപ്യൂട്ടിയായും നിയമിച്ചപ്പോള്‍ ഞങ്ങളോട് ഒരു വാക്ക് പോലും ചോദിച്ചില്ല. ദിനകരനെ പുറത്താക്കിയതും അവര്‍ ഏകപക്ഷീയമായെടുത്ത തീരുമാനമാണെന്നും എംഎല്‍എ പറയുന്നു. അവര്‍ ഒപ്പിടാന്‍ പറഞ്ഞ കടലാസുകളിലെല്ലാം ഞങ്ങള്‍ ഒപ്പുവച്ചു. ശശികലയുമായി വളരെ അടുപ്പമുള്ള പാര്‍ട്ടിയിലെ ചിലര്‍ എല്ലാം കൈടയടക്കി വച്ചിരിക്കുകയാണ്. തന്നെപ്പോലുള്ളവര്‍ അവര്‍ക്ക് ഇപ്പോള്‍ കൂലിത്തൊഴിലാളികള്‍ മാത്രമാണെന്നും കനകരാജ് പറഞ്ഞു
https://www.facebook.com/Malayalivartha