ഗുജറാത്തിൽ ബിജെപിക്ക് മൂക്കുകയറിടാൻ ഹർദിക് പട്ടേൽ ; കോൺഗ്രസ്സിന് പിന്തുണ

കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോൺഗ്രസ്സിന് പട്ടേല്‍ സമുദായം പിന്തുണ പ്രഖ്യാപിച്ചു. പട്ടേല്‍ സമുദായ നേതാവ് ഹാര്‍ദിക് പട്ടേലാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. പട്ടേൽ സമുദായം മുന്നോട്ട് വച്ച് നിബന്ധനകള്‍ കോണ്‍ഗ്രസ് നേതാക്കള്‍ അംഗീകരിച്ചതായി ഹാര്‍ദിക് പട്ടേല്‍ ഒരു ഇംഗ്ലീസ് പത്രത്തിന് അനുവദിച്ച് അഭിമുഖത്തില്‍ പറഞ്ഞു.
വിദ്യാഭ്യാസത്തിലും ജോലിയിലും സംവരണമെന്ന് ആവശ്യം പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുത്തും. ഭരണത്തിലെത്തിയാല്‍ നിയമം പാസാക്കുമെന്നും ഉറപ്പ് ലഭിച്ചതായും അറിയുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ദിവസങ്ങളായി തുടരുന്ന ചർച്ചകൾക്കൊടുവിലാണ് ഹർദിക് പട്ടേലിന്റെ ആവശ്യങ്ങൾ കോൺഗ്രസ്സ് അംഗീകരിച്ചത്. പട്ടേൽ സമുദായത്തിന്റെ പിന്തുണ കോൺഗ്രസ്സിന് തെരഞ്ഞെടുപ്പിൽ കൂടുതൽ ആത്മവിശ്വാസം നൽകും.
ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ ചുമതലയുള്ള അശോക് ഗലോട്ടുമായി നടത്തിയ ചര്‍ച്ചയിലാണ് അന്തിമ തീരുമാനമായത്. നവംബര്‍ ആദ്യം ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തുന്ന രാഹുല്‍ഗാന്ധിയുമായി ഹാര്‍ദിക് പട്ടേല്‍ കൂടിക്കാഴ്ച്ച നടത്തും. എന്നാൽ ഗുജറാത്തിന്റെ തൊട്ടടുത്ത സംസ്ഥാനമായ രാജസ്ഥാനില്‍ ഒബിസി കോട്ട വര്‍ദ്ധിപ്പിച്ചത്തിലൂടെ ഗുജറാത്തിലെ ഒ ബി സി വിഭാഗത്തെ സ്വാധീനിക്കാൻ ബിജെപി ശ്രമം നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha