തോമസ് ചാണ്ടിയുടെ വെല്ലുവിളി അറിവില്ലായ്മ കൊണ്ടാണെന്ന് കാനം രാജേന്ദ്രൻ

കയ്യേറ്റ ഭൂമി വീണ്ടും നികത്തുമെന്ന് തോമസ് ചാണ്ടി പറയുന്നത് അറിവില്ലായ്മ കൊണ്ടാണെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജനജാഗ്രതയാത്രയുടെ ഭാഗമായി ആലുവ മീഡിയ ക്ലബ്ബില്‍ നടത്തിയ പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തോമസ് ചാണ്ടി നിയമം ലംഘിച്ചെന്ന് തെളിഞ്ഞാല്‍ കേസെടുക്കുമെന്നും വീണ്ടും നിയമം ലംഘിച്ചാല്‍ വീണ്ടും കേസെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
തോമസ് ചാണ്ടിക്ക് മേല്‍ നടപടിയെടുക്കേണ്ടത് സി.പി.ഐ അല്ല. മുന്നണിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ എന്‍.സി.പിയുമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അതേസമയം തോമസ് ചാണ്ടി അധികാര ദുർവിനിയോഗം നടത്തി എന്ന പരാമർശവുമായി സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി രംഗത്തെത്തിയിരുന്നു. മന്ത്രിക്കെതിരെ നടപടി വേണമെന്നും എല്‍ ഡി എഫ് സര്‍ക്കാരില്‍ അഴിമതിക്ക് ഇടമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha