ആശങ്ക പെരുകുമ്പോൾ പ്രവാസികൾക്കായി ഇന്ത്യയുടെ 24 മണിക്കൂർ കൺട്രോൾ റൂം; കോറോണയെ ഒരുമിച്ച് ചെറുക്കാം

കൊറോണ പടരുന്ന സാഹചര്യത്തിൽ വിദേശത്തു നിന്നും ഇന്ത്യയിലേക്ക് എത്തുന്ന പ്രവാസികൾക്ക് കർശന ജാഗ്രതാ നിർദ്ദേശമാണ് നല്കിപ്പോരുന്നത് തന്നെ. ഇത്തരത്തിൽ കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഏർപ്പെടുത്തിയ പ്രവേശന വിലക്കിനെ തുടർന്ന് പ്രവാസികളുടെ സംശയങ്ങൾ ദൂരീകരിക്കാനും വിവരങ്ങൾ അറിയാനും വിപുല ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി യുഎഇ അധികൃതർ വെളിപ്പെടുത്തുകയുണ്ടായി. ഇതിനുള്ള ഹെൽപ് ലൈൻ: 0097124965228, 0097192083344 എന്നിവ ഉപയോഗപ്പെടുത്തുക. ഇതിലൂടെ തന്നെ അതതു രാജ്യങ്ങളിലെ യുഎഇ നയതന്ത്രകാര്യാലയങ്ങളുമായും ബന്ധപ്പെടാം. മറ്റു നമ്പരുകൾ: 8005111 (ആമർ കോൾ സെന്റർ), 800 274823, 050 1066099, 02 3128867, 02 3128865, ഫാക്സ്: 025543883, ഇ മെയിൽ: operation@ica.gov.ae എന്നീ സംവിധാനങ്ങൾ ഉപയോഗപ്രദമാക്കുക.
പ്രവാസികൾക്കായി കൺട്രോൾ റൂം തുറന്ന് ഇന്ത്യ
കോവിഡ് വ്യാപന സാഹചര്യത്തിൽ പ്രവാസികൾക്കായി ദുബായിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നിരിക്കുകയാണ് കേന്ദ്രസർക്കാർ. കുടുംബാംഗങ്ങളോ ബന്ധുക്കളോ രോഗബാധിതരായാൽ പ്രവാസികൾക്കു ഇതിലൂടെ സഹായം തേടാവുന്നതാണ്. സംശയങ്ങൾ പരിഹരിക്കാനും ഇതു സഹായകമാകുകയും ചെയ്യുന്നതായിരിക്കും. ഒപ്പം നാട്ടിലേക്കുള്ള വിമാനസർവീസുകൾ നിർത്തിവച്ചതു കൂടി കണക്കിലെടുത്താണിത് എന്നാണ് ലഭ്യമാകുന്ന വിവരം എന്നത്. കൺട്രോൾ റൂം ഇന്ത്യഫോൺ നമ്പർ: 1800118797 (ടോൾഫ്രീ), +91-11-23012113, +91-11-23014104, +91-11-23017905, ഫാക്സ്: +91-11-23018158, ഇ മെയിൽ: covid19@mea.gov.in. ഗൾഫ് മേഖലയിൽ നിന്നുള്ള അന്വേഷണങ്ങൾക്കു മറുപടി നൽകാൻ ജോയിന്റ് സെക്രട്ടറി ഡോ.ടി.വി.നാഗേന്ദ്ര പ്രസാദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രവർത്തിച്ചുപോരുന്നത്. ഈ ടീമിന്റെ നമ്പർ: +91-11-49018480, +91- 9205066104.
https://www.facebook.com/Malayalivartha