നിരീക്ഷണത്തിൽ വീട്ടിൽ കഴിയുന്നവർ പുറത്തുപോയാൽ സംഭവിക്കുന്നത്; ഇനിയെല്ലാം കർശന നിയന്ത്രണത്തിലേക്ക്,നാട്ടിലേക്ക് എത്തുന്ന പ്രവാസികൾ അറിയാൻ

കൊവിഡ് 19 രോഗലക്ഷണങ്ങളോടെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പുറത്തപോയാല്‍ അത് ദേശവിരുദ്ധ സമീപനമായി കണക്കാക്കുന്നതായിരിക്കുമെന്ന് മന്ത്രി കെ രാജു വ്യക്തമാക്കുകയുണ്ടയി. വിദേശത്ത് നിന്ന് വന്ന പ്രവാസികൾ വീട്ടിൽ തന്നെ കഴിയാത്തതിന്റെ പശ്ചാത്തകളത്തിലാണ് ഇത്തരമൊരു നിയമം പ്രഖ്യാപിച്ചത് തന്നെ. ഇത്തരക്കാര്‍ക്കെതിരെ പോലീസിനെ ഉപയോഗിച്ച് നടപടിയെടുക്കുകയും ചെയ്യുന്നതായിരിക്കും. അതോടൊപ്പം തന്നെ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഐസൊലേറ്റഡ് വാര്‍ഡിനായി വലിയ കെട്ടിടങ്ങള്‍ കണ്ടെത്തുമെന്നും അദ്ദേഹം പറയുകയുണ്ടായി.
അതേസമയം പത്തനംതിട്ടയിലെ എല്ലാ പഞ്ചായത്തുകളിലും കൊവിഡ് ബോധവത്കരണത്തിനായി മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തുന്നതായിരിക്കും. ജില്ലയിലേക്ക് വിദേശത്ത് നിന്ന് 30,703 പേര്‍ രംഗത്തെത്തിയിട്ടുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം. അതോടൊപ്പം തന്നെ ഇവരില്‍ 15 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇന്ന് ലഭിച്ച എട്ട് പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്.
തിരുവല്ല റയില്‍വേ സ്റ്റേഷനില്‍ 6510 യാത്രക്കാരെ ഇതുവരെ സ്‌ക്രീന്‍ ചെയ്തു, ഇവരില്‍ 1029 ഇതരസംസ്ഥാനക്കാര്‍ ഉള്‍പ്പടെയാണ് പരിശോധിച്ചത്. ഇതില്‍ രണ്ട് പേര്‍ക്ക് പനിയുണ്ട് എന്ന് കണ്ടെത്തുകയും ചെയ്തു. കോവിഡ് ഐസൊലേഷന്‍ വാര്‍ഡുകള്‍ക്കായി സ്വകാര്യ ആശുപത്രികളിലും സൗകര്യം ഒരുക്കുന്നതായിരിക്കും. ശബരിമലയില്‍ ഉത്സവകാലത്ത് ജനത്തിരക്ക് കുറയ്ക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും മന്ത്രി കെ രാജു വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha























