കണ്ണീരണിഞ്ഞു സൗദി; കോറോണയിൽ പൊളിഞ്ഞ നാല് മലയാളികളുടെ മൃതദേഹം മറവുചെയ്തു

പ്രവാസലോകത്ത് അനവധി മലയാളികളുടെ ഗൾഫ് രാഷ്ട്രങ്ങളിൽ പൊലിഞ്ഞത്. ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ റിപ്പോർട്ട് ചെയ്യപ്പെട്ടതും കൂടുതൽ മലയാളികൾ മരിച്ചതും സൗദിയിൽ. ഏറെ സങ്കടകരമായ വാർത്ത കൂടി പുറത്തേക്ക് വരുകയാണ്. സൗദിയിൽ കൊവിഡ് ബാധിച്ച് മരിച്ച നാലു മലയാളികളുടെ മൃതദേഹം മറവുചെയ്യുകയുണ്ടായി. ജിദ്ദയിൽ കൊവിഡ് പ്രോട്ടോകോൾ പ്രകാരമായിരുന്നു സംസ്കാരം നടത്തിയത്.
അതേസമയം കൊറോണ ബാധിച്ചു മരിച്ച മലപ്പുറം രാമപുരം അഞ്ചരക്കണ്ടി മുഹമ്മദ് അബ്ദുൽ സലാം, മലപ്പുറം കൊണ്ടോട്ടി മുതവല്ലൂർ പറശ്ശിരി ഉമ്മർ, മലപ്പുറം ഒതുക്കുങ്ങൽ അഞ്ചു കണ്ടൻ മുഹമ്മദ് ഇല്യാസ്, കൊല്ലം പുനലൂർ സ്വദേശി ഷംസുദ്ദീൻ എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കോവിഡ് പ്രോട്ടോകോൾ ജിദ്ദയിൽ മറവു ചെയ്തത്.
അതോടൊപ്പം തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കൊവിഡ് പ്രോട്ടോകോൾ പ്രകാരമായിരുന്നു ചടങ്ങുകൾ നടന്നത്. മരിച്ച നാലു മലയാളികളുടെയും ശവസംസ്കാരത്തിന് ആവശ്യമായ രേഖകൾ ബന്ധുക്കളിൽ നിന്നും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നും ജിദ്ദ കെഎംസിസി നാഷണൽ കമ്മിറ്റി ഭാരവാഹികളാണ് ശരിയാക്കി നൽകിയിരുന്നത്.
ഇന്നലെ രണ്ടു മലയാളികൾ കൂടി സൗദിയിൽ കൊറോണ ബാധിച്ചു മരിച്ചിരുന്നു. മലപ്പുറം വേങ്ങര വെട്ടുതോടു നെല്ലിപ്പറമ്പ് സ്വദേശി ശഫീഖ്, കണ്ണൂർ ചക്കരക്കൽ സ്വദേശി സനീഷ് എന്നിവരുടെ മരണം റിയാദിലാണ് ഇന്ന് രേഖപ്പെടുത്തിയത്.
https://www.facebook.com/Malayalivartha

























