കോവിഡ് -19 വാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തില്‍ പെങ്കടുക്കാന് വളണ്ടിയര്‍മാർക്ക് ക്ഷണം

കോവിഡ് -19 വാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തില്‍ പെങ്കടുക്കാന് വളണ്ടിയര്‍മാരെ ക്ഷണിച്ച് ആരോഗ്യ മന്ത്രാലയത്തിലെ പബ്ലിക് ഹെല്‍ത്ത് ഡയറക്ടറേറ്റ്. 18 വയസിന് മുകളിലുള്ള 6000 പേരെയാണ് പരീക്ഷണത്തിന് തെരഞ്ഞെടുക്കുന്നത്. ആരോഗ്യ പരിശോധനയില്‍ യോഗ്യരായവര്‍ക്കാണ് അവസരം ലഭിക്കുക.
വൈറസിനെതിരെ പ്രതിരോധ ശേഷിയുണ്ടാക്കുന്ന ആന്‍റിബോഡി ഉല്‍പാദിപ്പിക്കുകയാണ് വാക്സിന് ചെയ്യുന്നത്. ഉല്‍പാദിപ്പിക്കപ്പെടുന്ന ആന്‍റിബോഡിയുടെ ഫലപ്രാപ്തി വിലയിരുത്തിയാകും വാക്സിെന്റ വിജയം നിര്‍ണ്ണയിക്കുക. ചൈനയില്‍ ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങള്‍ വിജയകരമായി നടത്തിയശേഷമാണ് മൂന്നാം ഘട്ട പരീക്ഷണത്തിനെത്തുന്നത്.
ക്ലിനിക്കല്‍ പരീക്ഷണത്തില്‍ പെങ്കടുക്കാന് താല്‍പര്യമുളളവര്‍ക്ക് https://volunteer.gov.bh/ എന്ന വിലാസത്തില്‍ രജിസ്റ്റര് ചെയ്യാം.
https://www.facebook.com/Malayalivartha