'പ്രതീഷിന്‍റെ മരണം ആ അമ്മ ഇപ്പോഴും അറിഞ്ഞിട്ടില്ല, നാട്ടുകാര്‍ക്കും, ബന്ധുക്കള്‍ക്കും മരണവിവരം അമ്മയെ നേരിട്ട് അറിയിക്കുവാനുളള ധെെരൃം കിട്ടുന്നില്ല.ഈ മയ്യത്ത് നാട്ടിലേക്ക് എത്തുമ്പോള്‍ എന്തായിരിക്കും അവസ്ഥ...' പ്രവാസിയുടെ മരണത്തിൽ മനം നൊന്ത് അഷ്‌റഫ് താമരശ്ശേരി
ഇന്ന് അഞ്ച് മൃതദേഹങ്ങളാണ് നാട്ടിലേക്ക് അയച്ചത്. മരണങ്ങള്‍ വര്‍ദ്ധിക്കുകയാണ്, വല്ലാത്ത പരീക്ഷണഘട്ടത്തിലൂടെയാണ് നാം കടന്ന് പോകുന്നത്.അഞ്ച് മൃതദേഹങ്ങളില്‍ ഒന്ന് കണ്ണൂര്‍ ഈച്ചൂര്‍ സ്വദേശി 27 വയസ്സ് പ്രായമുളള പ്രതീഷിന്‍റെ മരണകാരണം ഹൃദയസ്തംഭനം ആയിരുന്നൂ.രണ്ട് കുഞ്ഞുമക്കളായിരുന്നു. കുടുംബത്തിന്റെ ഏക പ്രതീക്ഷയായ പ്രതീഷിന്റെ മരണവാർത്ത അറിഞ്ഞാൽ എന്ത് സംഭവിക്കും എന്നറിയാതെ നൊമ്പരപ്പെടുകയാണ് ദുബായിലെ സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഇന്ന് അഞ്ച് മൃതദേഹങ്ങളാണ് നാട്ടിലേക്ക് അയച്ചത്. മരണങ്ങള്‍ വര്‍ദ്ധിക്കുകയാണ്, വല്ലാത്ത പരീക്ഷണഘട്ടത്തിലൂടെയാണ് നാം കടന്ന് പോകുന്നത്.അഞ്ച് മൃതദേഹങ്ങളില്‍ ഒന്ന് കണ്ണൂര്‍ ഈച്ചൂര്‍ സ്വദേശി 27 വയസ്സ് പ്രായമുളള പ്രതീഷിന്‍റെ മരണകാരണം ഹൃദയസ്തംഭനം ആയിരുന്നൂ.രണ്ട് കുഞ്ഞുമക്കളായിരുന്നു പ്രതീഷിന്.ഭാരൃ ദിപിനയാണ്.
പ്രതീഷിന്‍റെ ബാല്യകാലത്ത് തന്നെ അച്ഛനെ നഷ്ടപ്പെട്ടു. വീട്ട് പണി ചെയ്തും വളരെ കഷ്ടപ്പെട്ടുമാണ് അമ്മ പത്മിനി മകനെ വളര്‍ത്തിയത്.കഴിഞ്ഞ 6 വര്‍ഷമായി ദുബായിലെ ഹോട്ടലില്‍ ജോലി ചെയ്തു വരുകയായിരുന്നു പ്രതീഷ്, അമ്മയുടെ ആ കുടുംബത്തിന്‍റെയും വലിയ പ്രതിക്ഷയായിരുന്നു, ഈ ചെറുപ്പക്കാരന്‍,ഒരു വിധം ആ കുടുംബം രക്ഷപ്പെട്ട് വരുമ്പോഴായിരുന്നു, വിധി മരണത്തിന്‍റെ രൂപത്തില്‍ വന്ന് പ്രതീഷിന്‍റെ ജീവന്‍ അപഹരിച്ചത്. പ്രതീഷിന്‍റെ മരണം ആ അമ്മ ഇപ്പോഴും അറിഞ്ഞിട്ടില്ല, നാട്ടുകാര്‍ക്കും, ബന്ധുക്കള്‍ക്കും മരണവിവരം അമ്മയെ നേരിട്ട് അറിയിക്കുവാനുളള ധെെരൃം കിട്ടുന്നില്ല.ഈ മയ്യത്ത് നാട്ടിലേക്ക് എത്തുമ്പോള്‍ എന്തായിരിക്കും അവസ്ഥ. ആ അമ്മക്കും കുടുംബത്തിനും പ്രതീഷിന്‍റെ വേര്‍പ്പാട് താങ്ങാനുളള മനകരുത്ത് ഈശ്വരന്‍ നല്‍കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.
അകാലത്തിൽ പൊലിഞ്ഞു പോകൂന്ന നമ്മുടെ പ്രിയപ്പെട്ട എല്ലാവരും നമുക്ക് മുറിവുണങ്ങാത്ത വേദന തന്നെയാണ്.മനസ്സിനേറ്റ ആ മുറിവ് ഉണങ്ങണമെങ്കില്‍ കാലങ്ങള്‍ തന്നെയെടുക്കും. അവിടെ നമ്മുക്ക് ഒന്ന് ആശ്വസിക്കുവാന്‍ കഴിയും. നമ്മളും അങ്ങോട്ട് തന്നെ യാത്ര ചെയ്യേണ്ടവരാണ്. എന്ന സത്യം. മനുഷ്യന്‍റെ മുന്നിൽ മനുഷ്യന്‍റെ അറിവ് കൊണ്ടോ അനുഭവം കൊണ്ടോ ശാസ്ത്രം കൊണ്ടോ സാങ്കേതികത കൊണ്ടോ ഉത്തരം കണ്ടെത്താൻ കഴിയാത്ത ഒന്നാണ് മരണം.
ഇവിടെ പരിഹാരം ഒന്ന് മാത്രം ദെെവത്തോട് അടുക്കുക,ദെെവ ചിന്തയില്‍ ജീവിക്കുക.നന്മകള്‍ ചെയ്യുക.മരിക്കുമ്പോള്‍ നമ്മുക്ക് കൊണ്ട് പോകുവാന്‍ കഴിയുന്ന ഒരേ ഒരു കാരൃം നമ്മള്‍ ചെയ്യുന്ന നന്മകള്‍ മാത്രമാണ്.
അഷ്റഫ് താമരശ്ശേരി
https://www.facebook.com/Malayalivartha