Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

ദുരിതപ്പെയ്ത്ത്; ഷാർജയിലെ ബഹുനിലകെട്ടിടങ്ങളിൽ നിന്നുയരുന്നത് സഹായത്തിനുള്ള നിലവിളികൾ; കുടുങ്ങിയവരിൽ മലയാളികളും!!!

23 APRIL 2024 06:21 PM IST
മലയാളി വാര്‍ത്ത

ചരിത്രത്തിലെ ഏറ്റവും വലിയ മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ അകപ്പെട്ട് ബഹുനില കെട്ടിടങ്ങളിൽ ഒരാഴ്ചയായി ദുരിതമനുഭവിക്കുന്ന മലയാളികൾ ഉൾപ്പടെയുള്ള പ്രവാസികൾ . യുഎഇയിൽ പെയ്ത ശക്തമായ മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിൽ രാജ്യത്തിന്റെ പല ഭാഗത്തും വെള്ളം കയറിയിട്ടുണ്ട് .

 

വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഷാർജയിൽ നിരവധി താമസക്കാരെയാണ്  മാറ്റിപ്പാർപ്പിച്ചത് . ദുരിതബാധിത മേഖലയിൽ ബോട്ടുകൾ, കയാക്കുകൾ, ജെറ്റ് സ്കീസ് എന്നിവ ഉപയോഗിച്ച് ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമം നടത്തിവരികയാണ്. കുടിയൊഴിപ്പിക്കലിന് ശേഷം, മാറ്റി താമസിപ്പിച്ചവർക്കായി ഭക്ഷണവും വെള്ളവും വൈദ്യസഹായവും എത്തിക്കാൻ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ദുരിതബാധിതരുടെ എണ്ണം വിലയിരുത്താൻ ഒരു പ്രത്യേക സംഘം രൂപീകരിച്ചു.

പൈപ്പ് വെള്ളത്തിൽ മലിനജലം കലർന്നിരിക്കുകയാണ്.   പലരും കുളിച്ചിട്ട് ഒരാഴ്ചയോളമായി.  വയറിളക്കവും ഛർദിയും പണിയും മൂലം വലയുന്നവർക്ക് മലിന വെള്ളത്തിലൂടെ രോഗികളെ കൊണ്ട് പോകാനാവില്ല. ഭക്ഷണം തന്നില്ലെങ്കിലും വേണ്ടില്ല, രൂക്ഷഗന്ധം വമിക്കുന്ന പച്ച നിറത്തിലുള്ള വെള്ളക്കെട്ട് നീക്കാൻ അടിയന്തരമായി എന്തെങ്കിലും ചെയ്യണമെന്നാണ് ജനങളുടെ ഇപ്പോഴത്തെ ആവശ്യം.


ഈ പശ്ചാത്തലത്തിൽ താമസക്കാരെ ഇവിടന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റാനാണ് സർക്കാരും സന്നദ്ധ പ്രവർത്തകരും ശ്രമിക്കുന്നത്. ഏതെങ്കിലും സ്കൂളിൽ ദുരിതാശ്വാസ കേന്ദ്രത്തിലേക്കു മാറ്റാനാകുമോ എന്നും ആലോചിക്കുന്നുണ്ട്. വെള്ളക്കെട്ട് തുടരുന്ന മേഖലകളായ അൽമജാസ്, അൽഖാസിമി, കിങ് ഫൈസൽ സ്ട്രീറ്റ്, ജമാൽ അബ്ദുൽനാസർ സ്ട്രീറ്റ് മേഖലകളിൽനിന്ന് താമസിക്കുന്നവരെയാണ് പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്.

എന്നാൽ പലർക്കും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയതോടെ ഇവരെ ഒന്നിച്ചു പാർപ്പിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമാകുമോയെന്ന ആശങ്കയുമുണ്ട്.  അതിനാൽ ഓരോ കുടുംബത്തിനും അവരവരുടെ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ വീടുകളിലേക്കു മാറ്റാനുള്ള നീക്കമാണ് നടന്നുവരുന്നത്.  

മാറി താമസിക്കാൻ ആഗ്രഹിക്കുന്നവർ റെയിൻ സപ്പോർട്ട് ഗ്രൂപ്പ് വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണം. റജിസ്റ്റർ ചെയ്തവരെ ഓഫ് റോഡ് വാഹനത്തിൽ എടുത്ത് ബന്ധുക്കൾ എത്തുന്ന പോയിന്റിലേക്ക് വൊളന്റിയർമാർ എത്തിക്കും. എവിടെയും പോകാനില്ലാത്തവർക്ക് താമസം വാഗ്ദാനം ചെയ്യുന്നവർക്കും വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യാം. അത്തരക്കാരുമായി ഈ കുടുംബത്തെ ബന്ധപ്പെടുത്തി യാത്രാ സൗകര്യമൊരുക്കും. രോഗഭീതി നിലനിൽക്കുന്നതിലാണ് ആ അന്തരീക്ഷത്തിൽ നിന്ന് ജനങ്ങളെ മാറ്റുന്നതിന് മുൻഗണന നൽകുന്നത്.

ഇതിനു സർക്കാരും പൊലീസും സഹകരിക്കുന്നുണ്ട്. നിലവിൽ ഇവിടെ കഴിയുന്നവർക്ക് മരുന്നും ഭക്ഷണവും വൊളന്റിയർമാർ എത്തിക്കുന്നു. രോഗമുള്ളവർക്ക് സൗജന്യ ഓൺലൈൻ കൺസൽട്ടേഷനും ഏർപ്പെടുത്തി.


യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ മഴക്കെടുതിയിൽ അധികൃതർ അടിയന്തര നടപടികൾ സ്വീകരിക്കണമെ
ന്നും ദുരന്തബാധിതരെ സഹായിക്കണമെന്നും നിർദേശം നൽകിയിരുന്നു. രാജ്യം ഏഴര പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ മഴയ്ക്ക് സാക്ഷ്യംവഹിച്ച പശ്ചാത്തലത്തിലാണ് അടിയന്തര നടപടികൾക്ക് പ്രസിഡന്‍റ് നിർദേശം നൽകിയത്.

മഴക്കെടുതിയിൽ രാജ്യത്തുണ്ടായ അടിസ്ഥാന സൗകര്യങ്ങളുടെ കേടുപാടുകൾ പഠിച്ച് പരിഹരിക്കണെമന്നും അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിസന്ധികളാണ് സമൂഹങ്ങളുടെയും രാജ്യങ്ങളുടെയും ശക്തി വെളിപ്പെടുത്തുന്നതെന്നാണ് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞത്.

രാജ്യത്തിന്‍റെ വിവിധ കോണുകളിൽ മഴയുണ്ടാക്കിയ പ്രതിസന്ധിയിൽ പൗരന്മാരും താമസക്കാരും പ്രകടിപ്പിച്ച സ്നേഹത്തെയും ഐക്യത്തെയും അവബോധത്തെയും കുറിച്ച് പരാമർശിച്ച് അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (4 hours ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (4 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (5 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (6 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (6 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (6 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (6 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (6 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (6 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (6 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (6 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (7 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (9 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (9 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (9 hours ago)

Malayali Vartha Recommends