ബഹ്‌റൈനില്‍ മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരണത്തിന് കീഴടങ്ങി

ബഹ്‌റൈനില്‍ മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന പാലക്കാട് സ്വദേശി മരണത്തിന് കീഴടങ്ങി. പാലക്കാട് തൃക്കാദീരി സ്വദേശി ലതകുമാറാണ് (48) നിര്യാതനായത്. ഭാര്യ സുനിത. മക്കള്‍:അനില, അഖില, ആതിര. ബ്രോഡാന്‍ കോണ്‍ട്രാക്ടിങ് കമ്പനിയില്‍ സൂപ്പര്‍വൈസറായിരുന്നു.
ഐ.സി.ആര്‍.എഫ്, ബി.ഡി.കെ എന്നിവരുടെ നേതൃത്വത്തില്‍ കമ്പനിയുമായി ബന്ധപ്പെട്ട് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചു മൃതദേഹം ഗള്‍ഫ് എയര്‍ വിമാനത്തില്‍ നാട്ടിലേക്ക് കൊണ്ട് പോയി. ബഹ്റൈന്‍ കേരളീയ സമാജം നോര്‍ക്ക ഹെല്‍പ്പ് ഡസ്‌ക് വഴി ലതകുമാറിന്റെ വീട്ടിലേക്ക് കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്നും ആംബുലന്‍സ് ഏര്‍പ്പാടാക്കി.
https://www.facebook.com/Malayalivartha

























