Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?


ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം ശക്തമാകുന്നു; കേരളത്തിൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്...


9 ചോദ്യങ്ങളിൽ ഒതുങ്ങിയ ചോദ്യം ചെയ്യൽ, പിന്നാലെ ചാനൽ ന്യായീകരണം...


പിണറായിയെയും റിയാസിനെയും പൂട്ടാൻ എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം; ഇഡി കത്തിലെ ഹവാല ഇടപാടുകളും ക്രൈംബ്രാഞ്ച് അന്വേഷിക്കും...


കായിക വകുപ്പ് മന്ത്രി ഒജെ ജനീഷിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന സിപിഎം നേതാവ് എംഎം മണി.. ഈ പണി ചെയ്യാൻ അറിയില്ലെങ്കിൽ രാജിവച്ച് വീട്ടിലിരിക്കണമെന്നും വിമർശനം..

യുഎഇയില്‍ ഓറഞ്ച് അലര്‍ട്ട്...ന്യൂനമർദ്ദം ..രാത്രി പത്ത് മണി വരെ കനത്ത മഴ..കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത് ഈ ഭാഗങ്ങളില്‍

02 MAY 2024 07:11 PM IST
മലയാളി വാര്‍ത്ത

ഒമാനില്‍ ശക്തമായ മഴ തുടരുകയാണ്. രാജ്യത്തെ ഭൂരിഭാഗം ഗവര്‍ണറേറ്റുകളിലും മഴ തുടരുകയാണ്. ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കൂടുതല്‍ മഴ പെയ്യാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നു. ജിസിസി രാജ്യങ്ങളില്‍ ചിലയിടത്ത് ശക്തമായ മഴ പെയ്യുന്നുണ്ട് . അതേസമയം ചില പ്രദേശങ്ങളില്‍ മഴയ്ക്ക് ശമനമുണ്ട്. യുഎഇയില്‍ മഴയ്ക്ക് കുറവുണ്ട് എന്നാണ് ഉച്ചയ്ക്ക് വരുന്ന വാര്‍ത്ത. എന്നാൽ പുലര്‍ച്ചെ മുതല്‍ കനത്ത മഴയും ഇടിമിന്നലും ഉണ്ടായിരുന്നു

ന്യൂനമര്‍ദ്ദമാണ് ഒമാനില്‍ മഴ ശക്തമാകാന്‍ കാരണമായി പറയപ്പെടുന്നത്. മിക്ക ഗവര്‍ണറേറ്റുകളിലും മഴ ലഭിച്ചു. ഇന്ന് രാത്രി പത്ത് മണി വരെ ചിലയിടങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. വെള്ളക്കെട്ടുകള്‍ പല ഭാഗങ്ങളിലും രൂപപ്പെട്ടതിനാല്‍ ഗതാഗതം തടസപ്പെട്ടു. വെള്ളക്കെട്ടുകള്‍ മുറിച്ചു കടക്കാന്‍ ശ്രമിക്കരുതെന്നാണ് നിര്‍ദേശം. ഒമാനില്‍ നിന്ന് യുഎഇയിലേക്കുള്ള ബസ് സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി.

ദോഫാര്‍ ഗവര്‍ണറേറ്റില്‍ ശക്തമായ മഴ ലഭിച്ചു. അല്‍ ബുറൈമി, നോര്‍ത്ത് അല്‍ ബത്തിന, സൗത്ത് അല്‍ ബത്തിന, മസ്കറ്റ്, അല്‍ ദാഖിലിയ, നോര്‍ത്ത് അല്‍ ശര്‍ഖിയ, ദോഫാര്‍ ഗവര്‍ണറേറ്റുകളില്‍ വ്യാഴാഴ്ച രാത്രി വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയും കാറ്റും ആലിപ്പഴ വര്‍ഷവും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത്. മുസന്ദം, അല്‍ വുസ്ത, സൗത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റുകളില്‍ വിവിധ തീവ്രതകളില്‍ മഴ പെയ്യുമെന്നും അറിയിപ്പുണ്ട്. മണിക്കൂറില്‍ 28 മുതല്‍ 90 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്.. കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം സിവില്‍ ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ്പ് നൽകിയിരുന്നു

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ള സ്ഥലങ്ങള്‍ സംബന്ധിച്ചും സിവില്‍ ഏവിയേഷന്‍ അറിയിപ്പിലുണ്ട്. മുസന്തം, സൗത്ത് അല്‍ ഷര്‍ക്കിയ, അല്‍ വുസ്ത എന്നിവിടങ്ങളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ നിര്‍ദേശം നല്‍കി. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

മഴയോടൊപ്പം ശക്തമായ കാറ്റും ഇടിയുമുണ്ട്. ഇതോടെ ഉള്‍പ്രദേശങ്ങളില്‍ ഗതാഗതം തടസപ്പെട്ടു. ഉച്ചയോടെയാണ് കൂടുതല്‍ ഭാഗങ്ങളിലേക്ക് മഴ വ്യാപിച്ചത്. മിക്ക ഗവര്‍ണറേറ്റുകളിലും സ്‌കൂളുകള്‍ ഓണ്‍ലൈന്‍ പഠനത്തിലേക്ക് മാറി. മുവസലാത്ത് ഇന്‍ര്‍സിറ്റി ബസ് സര്‍വീസ് ചില റൂട്ടുകളില്‍ നിര്‍ത്തിവച്ചു. ഏതൊക്കെ റൂട്ടുകളിലാണ് നിര്‍ത്തിയത്, എപ്പോള്‍ പുനരാരംഭിക്കും എന്നീ വിവരങ്ങള്‍ കമ്പനിയുടെ സോഷ്യല്‍ മീഡിയ പേജിലൂടെ അറിയിക്കും.

റാസല്‍ഖൈമയിലെ ഒരു റോഡിന്റെ ചില ഭാഗങ്ങള്‍ തകര്‍ന്നിട്ടുണ്ട് . എമിറേറ്റ്‌സ് റോഡിലേക്കുള്ള തെരുവില്‍ മണ്ണിടിച്ചിലുണ്ടായതായും റിപ്പോര്‍ട്ട് ഉണ്ട് . ദുബായില്‍ ഡ്രൈവിങ് ക്ലാസുകളും ടെസ്റ്റുകളും ഇന്ന് റദ്ദാക്കിയിട്ടുണ്ട്. ഓറഞ്ച് അലേര്‍ട്ട് ചില ഭാഗങ്ങളില്‍ കൂടി നിലനില്‍ക്കുന്നു.

യുഎഇയില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഉടന്‍ തന്നെ ഇവ നീക്കാനുള്ള ശ്രമം അധികൃതരുടെ ഭാഗത്തുനിന്നുണ്ടായി. ഷാര്‍ജയില്‍ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നിരവധി വാട്ടര്‍ ടാങ്കറുകള്‍ ശ്രമിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

 

ദുബായില്‍ നിന്നുള്ള ചില വിമാന സര്‍വീസ് റദ്ദാക്കി.മേയ് രണ്ടിന് ദുബായിലേക്ക് വരാനുള്ളതും ദുബായിൽ നിന്ന് പുറപ്പെടേണ്ടതുമായ നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയോ വൈകുകയോ ചെയ്തിട്ടുണ്ട് എന്ന് ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (ഡി എക്‌സ്ബി) വക്താവ് അറിയിച്ചു. വ്യാഴാഴ്ച രാവിലെ മൊത്തം 13 വിമാനങ്ങള്‍ റദ്ദാക്കിയതായി സ്ഥിരീകരിച്ചിട്ടുണ്ട് .ഇന്‍ബൗണ്ട് ചെയ്യുന്ന അഞ്ച് വിമാനങ്ങള്‍ ഒറ്റ രാത്രി കൊണ്ട് വഴി തിരിച്ചുവിടും ചെയ്തു

അവശ്യസേവനങ്ങള്‍ നല്‍കുന്ന വകുപ്പുകള്‍ ഒഴികെ സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചു. വെള്ളം കുത്തിയൊഴുകിയെത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെ റോഡുകള്‍ അടച്ചു. വെള്ളക്കെട്ടിന് സാധ്യതയുള്ള സ്ഥലങ്ങളിലും ഡാമുകളുടെ സമീപത്തും പ്രവേശനം അനുവദിക്കില്ല....

മുന്‍കരുതലെന്ന നിലയില്‍ ദുബായ് മുനിസിപ്പാലിറ്റി ബീച്ചുകള്‍, പബ്ലിക് പാര്‍ക്കുകള്‍, തുറസായ മാര്‍ക്കറ്റുകള്‍, എന്നിവിടങ്ങളില്‍ പ്രവേശനം വിലക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുകള്‍...

ദുബായ് പൊലീസ് (എമര്‍ജന്‍സി) - 999
ദുബായ് പൊലീസ് (നോണ്‍ എമര്‍ജന്‍സി) - 901
സിവില്‍ ഡിഫന്‍സ് – 997
ദുബായ് ആംബുലന്‍സ് – 998
ദുബായ് ഇലക്ട്രിസിറ്റി & വാട്ടര്‍ അതോറിറ്റി – 991
ദുബായ് ഹെല്‍ത്ത് – 80060
ദുബായ് മുനിസിപ്പാലിറ്റി – 800900
റോഡ്സ് & ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി - 8009090

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് യുവതി മരിച്ചു  (4 hours ago)

ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു  (4 hours ago)

പ്ലാനിങ് ബോര്‍ഡ് ചീഫ് തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി  (4 hours ago)

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി  (5 hours ago)

'മഞ്ജു വാര്യര്‍ സെക്സ് റാക്കറ്റിന്റെ നിയന്ത്രണത്തില്‍' പറഞ്ഞവനും എടുത്തവനും പെടും..! അടപടലം പൂട്ടാൻ വമ്പൻ നീക്കം  (5 hours ago)

SUNDAY NO HOLIDAY ഞായർ ബാങ്ക് പ്രവർത്തിക്കും കേന്ദ്രത്തിന്റെ വമ്പൻ നീക്കം 28 മുതൽ 30 വരെ പണിമുടക്ക്  (5 hours ago)

സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ  (6 hours ago)

പ്രവാസിയെ വെട്ടി നുറുക്കി ഭാര്യയും മകനും മുങ്ങി പൊട്ടി കരഞ്ഞ് പ്രവാസികൾ പൊന്നു മോനേ നീ പോയോ..  (6 hours ago)

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍  (6 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് വിട അവസാന രണ്ടാഴ്ചയിൽ സംഭവിച്ചത് ഗണേശം വീട്ടിലേക്ക് ഒഴുകി ജനം..!  (6 hours ago)

മാസപ്പടിക്കേസില്‍ പിണറായി വിജയനെതിരെ അന്വേഷണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് സര്‍ക്കാര്‍  (6 hours ago)

ഇന്ത്യയില്‍ എല്ലായിടത്തും പവര്‍കട്ടുണ്ടെന്ന് മുഖ്യമന്ത്രി  (7 hours ago)

ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് സര്‍ക്കാര്‍  (8 hours ago)

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു  (9 hours ago)

സെപ്തംബര്‍ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍  (9 hours ago)

Malayali Vartha Recommends