സങ്കടമടക്കാനാവാതെ... ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി യുവാവ് സൗദി അറേബ്യയിലെ അല്‍ഹസയില്‍ അന്തരിച്ചു

സൗദി അറേബ്യയിലെ അല്‍ഹസയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി യുവാവ് അന്തരിച്ചു. പുതിയ ജോലിയില്‍ പ്രവേശിക്കാനായി പോകുന്നതിനിടെയാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്.
കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി ഗോകുല്‍ സ്ട്രീറ്റില്‍ പി.പി ഹൗസില്‍ മുഹമ്മദ് നൗഫല്‍ പുത്തന്‍ പുരയില്‍ (41) ആണ് മരിച്ചത്. കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസയിലുള്ള സ്ഥാപനത്തില്‍ പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ രാവിലെ പോകുന്നതിനിടെ വാഹനത്തില്‍ വെച്ച് നൗഫലിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു.
ഉടന്‍തന്നെ സമീപത്തുണ്ടായിരുന്നവര്‍ ഹുഫൂഫിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.
ദുബായില്‍ ജോലി ചെയ്തിരുന്ന നൗഫല്‍ ആറ് മാസം മുന്‍പാണ് ദമാമില്‍ ജോലിക്കായി എത്തിയത്. തുടര്‍ന്ന് ഹുഫൂഫിലെ കമ്പനിയില്‍ സ്ഥിരം ജോലി ലഭിച്ചതിനെ തുടര്‍ന്ന് അങ്ങോട്ടുള്ള യാത്രയിലായിരുന്നു അന്ത്യം. പോക്കറും നഫീസയുമാണ് നൗഫലിന്റെ മാതാപിതാക്കള്‍. ഭാര്യ റാനിയ. രണ്ട് മക്കളുണ്ട്. അല്‍ഹസ കെഎംസിസി യുടെ നേതൃത്വത്തില്‍ നൗഫലിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമപരമായ നടപടികള്‍ പുരോഗമിക്കുന്നു. സംസ്‌കാരം പിന്നീട് നടക്കും.
"
https://www.facebook.com/Malayalivartha