കുവൈത്തില്‍ നിന്ന് നാട്ടിലെത്തിയിട്ട് വെറും രണ്ടു ദിനം മാത്രം...കാര്‍ നിയന്ത്രണം വിട്ട് കനാലിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ പ്രവാസിക്ക് ദാരുണാന്ത്യം

രണ്ടു ദിവസം മുമ്പ് കുവൈത്തില്‍ നിന്ന് നാട്ടിലെത്തിയ ആള്‍ നാഗര്‍കോവില്‍ ഭൂതപ്പാണ്ടിക്കു സമീപം കാര്‍ നിയന്ത്രണം വിട്ട് കനാലിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചു.
ഇരണിയലിനു സമീപം കട്ടിമാങ്കോട് സ്വദേശി ക്രിസ്റ്റോഫര്‍ (51) ആണ് മരിച്ചത്. ഭാര്യ ജ്ഞാനഷീല വിദേശത്തു നഴ്‌സാണ്. മക്കള്‍ മൂന്നുപേരും കട്ടിമാങ്കോട്ടുള്ള ജ്ഞാനഷീലയുടെ മാതാവിനോടൊപ്പമാണ് താമസിച്ചു വരുന്നത്.
രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് നാട്ടിലെത്തിയ ക്രിസ്റ്റോഫര്‍ ബന്ധുവിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാനായി ഞായറാഴ്ച വൈകിട്ടാണ് തന്റെ കാറില്‍ ഭൂതപ്പാണ്ടിയില്‍ എത്തിയത്. മടക്കയാത്രയില്‍ നാവല്‍ക്കാടിനു സമീപത്തു വച്ചു നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ അരശിയര്‍ കനാലിലേക്കു മറിയുകയായിരുന്നു.
കാറിനുള്ളില്‍ കുടുങ്ങിയ ക്രിസ്റ്റോഫറിനെ നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
"
https://www.facebook.com/Malayalivartha