വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന പ്രവാസിയായ യുവാവ് മരിച്ചു

സങ്കടം അടക്കാനാവാതെ.... വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊല്ലം കടപ്പാക്കട വൃന്ദാവന്‍ നഗര്‍210ല്‍ പരേതരായ ബാബുവിന്റെയും ഗീതയുടെയും മകന്‍ ശ്രീനാഥ് ബാബു (35) ആണു മരിച്ചത്. കഴിഞ്ഞ ഏപ്രില്‍ 14ന് രാത്രി 10ന് ആശ്രാമം ലിങ്ക് റോഡിലാണ് അപകടം നടന്നത്.
ശ്രീനാഥ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ എതിര്‍ദിശയില്‍ എത്തിയ സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയില്‍ കഴിയുന്നതിനിടെയാണു കഴിഞ്ഞ ദിവസം മരിച്ചത്.
വിദേശത്ത് ആയിരുന്ന ശ്രീനാഥ് പിതാവ് ബാബുവിന്റെ മരണത്തെ തുടര്‍ന്നാണു നാട്ടില്‍ എത്തിയത്. ചടങ്ങുകള്‍ കഴിഞ്ഞു മടങ്ങാനിരിക്കെയാണ് അപകടം നടന്നത്. സഹോദരി: ഗീതു. സംസ്‌കാരം നടത്തി. ഈസ്റ്റ് പൊലീസ് കേസെടുക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha