സന്ദര്‍ശന വിസയില്‍ യുഎഇയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു...

സന്ദര്‍ശന വിസയില്‍ യുഎഇയിലെത്തിയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. സഹോദരങ്ങളുടെ അടുത്തെത്തിയ മലപ്പുറം വളാഞ്ചേരി സ്വദേശിയാണ് അബുദാബിയില്‍ ഹൃദയാഘാതം മൂലം മരിച്ചത്.
വളാഞ്ചേരി കാവുംപുറം പണ്ടാറ വളപ്പില്‍ മുഹമ്മദ് (ബാവ), കദിയാമു ദമ്പതികളുടെ മകന്‍ മുഹ്സിന്‍(48) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി സഹോദരങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിച്ച ശേഷം ഉറങ്ങിയ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം ബനിയാസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ചു ഖബറടക്കുമെന്ന് ബന്ധുക്കള്‍ .
"
https://www.facebook.com/Malayalivartha