കേരള തീരം മുഴുവൻ ആശങ്കയിലാണ്..കടലിലെ ഇത്തരം ഗുരുതരാവസ്ഥ ഒരു ‘സൈലന്റ് സൂനാമി’ സൃഷ്ടിക്കും.. ആഘാതം ദീർഘകാലത്തേക്കു നീണ്ടുനിൽക്കും..

കേരള തീരം മുഴുവൻ ആശങ്കയിലാണ് . അറബിക്കടലിൽ എം.എസ്.സി എൽസ 3 കപ്പൽ പൂർണമായും മുങ്ങിയതോടെ എണ്ണപ്പാട പരക്കുമോയെന്ന ആശങ്കയിൽ മത്സ്യമേഖല. കരയ്‌ക്കടിയുന്ന കണ്ടെയ്‌നറുകൾ തൊടരുതെന്ന മുന്നറിയിപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ ആശങ്കകൾക്ക് ആഴമേറുകയാണ്. സമാനമായ വെല്ലുവിളി ഇതിനു മുമ്പ് നേരിടാത്ത സാഹചര്യത്തിൽ അധികൃതർ കരുതലോടെയാണ് നീങ്ങുന്നത്.ഇത്തരം ഗുരുതരാവസ്ഥ ഒരു ‘സൈലന്റ് സൂനാമി’ സൃഷ്ടിക്കും.
അതിന്റെ ആഘാതം ദീർഘകാലത്തേക്കു നീണ്ടുനിൽക്കും. കടലിൽ പരക്കുന്ന വസ്തുക്കൾ പല രീതിയിൽ നമ്മുടെ ഭക്ഷ്യശൃംഖലയിൽ എത്തിച്ചേരാമെന്നതു വലിയ വെല്ലുവിളിയാണ്. കണ്ടെയ്നറുകളിൽനിന്നു പുറത്തേക്കു പരക്കുന്ന വസ്തുക്കൾ കടലിലെ ജീവജാലങ്ങൾ ഭക്ഷിക്കും. ഞണ്ട്, കൊഞ്ച് ഉൾപ്പെടെ പുറംതോടുള്ള മത്സ്യങ്ങളിൽ അതു പറ്റിപ്പിടിക്കും. ഭക്ഷണത്തിലൂടെ അതു നമ്മിലേക്ക് എത്താം.കടലിൽ വീണ കണ്ടെയ്നറുകളിൽ എന്തൊക്കെ വസ്തുക്കളാണ് ഉള്ളതെന്നു നമുക്കറിയില്ല.
എപ്പോൾ വേണമെങ്കിലും ഈ വസ്തുക്കൾ പുറത്തുവരാമെന്നതിനാൽ കടലിന്റെ അടിത്തട്ടിൽ കിടക്കുന്നതു ദോഷമാണ്. കടലിൽ പൊങ്ങിക്കിടക്കുന്ന കണ്ടെയ്നറുകൾ കപ്പലുകളിലും മീൻപിടിത്ത ബോട്ടുകളിലും വന്നിടിച്ച് അപകടമുണ്ടാകാം
https://www.facebook.com/Malayalivartha