കുവൈത്തിലെ ഫ്‌ലാറ്റില്‍ തീപിടുത്തം; അഞ്ച് പേര്‍ മരിച്ചു

കുവൈത്ത് റിഗ്ഗ പ്രദേശത്തെ ഒരു ഫ്‌ലാറ്റില്‍ ഉണ്ടായ തീപിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. രണ്ട് അപ്പാര്‍ട്ടുമെന്റുകളില്‍ ഉണ്ടായ തീപിടിത്തത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു. ഇവരില്‍ 5 പേരുടെ നില അതീവ ഗുരുതരമാണ്. പ്രവാസികളായ ബാച്ചിലര്‍മാര്‍ താമസിച്ച ഫ്‌ലാറ്റിലാണ് ദുരന്തം ഉണ്ടായത്.അപകടത്തില്‍ ഇന്ത്യക്കാര്‍ ആരും ഉള്‍പ്പെട്ടി ട്ടില്ലെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റവരില്‍ ചിലര്‍ക്കു സംഭവസ്ഥലത്തുവച്ചുതന്നെ പ്രാഥമിക ചികിത്സ നല്‍കുകയും മറ്റ് ആളുകളെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.സ്ഥലം ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറിയതായി കുവൈത്ത് ഫയര്‍ഫോഴ്‌സ് അറിയിച്ചു.
തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് നിരവധി താമസക്കാര്‍ രക്ഷപ്പെടാന്‍ മുകളിലത്തെ നിലകളില്‍ നിന്ന് ചാടി. കത്തിക്കരിഞ്ഞ മൂന്ന് മൃതദേഹങ്ങള്‍ സ്ഥലത്ത് നിന്ന് കണ്ടെടുത്തു. ഷുവൈഖ് ഇന്‍ഡസ്ട്രിയല്‍, അര്‍ദിയ സെന്ററുകളില്‍ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങളും സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ യൂണിറ്റുകളും സംഭവസ്ഥലത്തെത്തിയതായി ജനറല്‍ ഫയര്‍ ഫോഴ്‌സ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. കെട്ടിടത്തിലെ രണ്ട് അപ്പാര്‍ട്ടുമെന്റുകളാണ് കത്തിനശിച്ചിരിക്കുന്നത്. സംഭവത്തിന്റെ കാരണവും സാഹചര്യവും അന്വേഷിക്കുന്നതിനായി അധികൃതര്‍ പ്രവര്‍ത്തിച്ചുവരുകയാണ്.
https://www.facebook.com/Malayalivartha