ദുബായില്‍ നിന്ന് നാട്ടിലേക്ക് പോയ പ്രവാസി യുവാവ് അസുഖബാധിതനായി മരിച്ചു...

കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന പ്രവാസി യുവാവിന്റെ വേര്‍പാട് ഏവരെയും ദുഖത്തിലാഴ്ത്തി.
പ്രവാസി യുവാവ് അസുഖം ബാധിച്ച് മരിച്ചു. ദുബായ് ഡിഐപിയിലെ പ്രീമിയര്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന പാലക്കാട് ശ്രീകൃഷ്ണപുരം വലമ്പിളിമംഗലം സ്വദേശിയായ പരിയക്കാട് വീട്ടില്‍ പ്രദീപ് (43) ആണ് മരിച്ചത്.
ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് പോയശേഷം അസുഖ ബാധിതനാവുകയായിരുന്നു. ഭാര്യയും രണ്ട് പിഞ്ചു മക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയെയാണ് നഷ്ടപ്പെട്ടത്. കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു പ്രദീപ്. ഓര്‍മ കൂട്ടായ്മയുടെ ദുബായ് അല്‍ഖൂസ് മേഖലയിലെ ഡിഐപി 2 യൂണിറ്റ് അംഗമായിരുന്നു.
ഭാര്യ: പ്രതിഭ. മക്കള്‍: വൈഷ്ണവ (6), വൈദേഹി (രണ്ടര). പ്രദീപിന്റെ മരണത്തില്‍ 'ഓര്‍മ' അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha