ജിസാനില്‍ മരിച്ച കന്യാകുമാരി സ്വദേശി ജസ്റ്റിന്‍ സൂസെ അന്തോണിയുടെ മൃതദേഹം നാട്ടിലയക്കുന്നതിനുള്ള നിയമനടപടികള്‍ പൂര്‍ത്തിയാക്കി

ജിസാനില്‍ മരിച്ച കന്യാകുമാരി സ്വദേശി ജസ്റ്റിന്‍ സൂസെ അന്തോണിയുടെ (52) മൃതദേഹം സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലില്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. കഴിഞ്ഞ മാസം 11-നാണ് ജസ്റ്റിന്‍ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചത്. ജിസാന്‍ ഫിഷിങ് ഹാര്‍ബറിലെ മത്സ്യത്തൊഴിലാളിയായിരുന്നു. ഫ്‌ലാറ്റില്‍ വെച്ച് രാത്രി നെഞ്ചുവേദനയെ തുടര്‍ന്ന് ജസ്റ്റിനെ സഹപ്രവര്‍ത്തകര്‍ ജിസാനിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
തുടര്‍ന്ന് ജിസാന്‍ സിറ്റി സൗത്ത് പൊലീസിന്റെ നിര്‍ദേശപ്രകാരം ജിസാന്‍ പബ്ലിക് പ്രോസിക്യൂഷന്റെ അന്വേഷണ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് പൊലീസിന്റെ അന്തിമ റിപ്പോര്‍ട്ട് ലഭിച്ചത്. മൃതദേഹത്തിന്റെ രാസപരിശോധനയും ഫോറന്‍സിക് പരിശോധനയും പൂര്‍ത്തിയാക്കേണ്ടി വന്നതിനാലാണ് മൃതദേഹം നാട്ടിലയക്കാനായി കാലതാമസം വന്നത്.
https://www.facebook.com/Malayalivartha