സൗദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു...

കണ്ണീര്‍ക്കയത്തിലായി നാട്... സൗദിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കഴിഞ്ഞ മാസം 17നാണ് ഇടുക്കി, ചക്കുപള്ളി, ആറാം മൈല്‍ സ്വദേശി പഴയകുന്നുമ്മേല്‍ പാലക്കല്‍ വീട്ടില്‍ അമല്‍മോന്‍ ബിനോയി (27)യെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഹഫര്‍ അല്‍ ബാത്തയിലെ സ്വദേശിയുടെ വീട്ടില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന അമല്‍മോന്റെ മൃതദേഹം കാണപ്പെട്ടത് താമസ സ്ഥലത്തെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് മേല്‍നടപടികള്‍ സ്വീകരിക്കുകയും ഫൊന്‍സിക് പരിശോധനയിലും അന്വേഷണത്തിലും ഇത് ആത്മഹത്യയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
നിയമപരമായ പ്രശ്‌നങ്ങള്‍ കാരണം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനായി വൈകിയതിനെ തുടര്‍ന്ന് ഹഫര്‍ബാത്തിലെ ഒഐസിസി പ്രസിഡന്റും ജീവകാരുണ്യ പ്രവര്‍ത്തകനുമായ വിബിന്‍ മറ്റത്ത് ഇന്ത്യന്‍ എംബസിയെ വിവരം അറിയിച്ചു. തുടര്‍ന്ന് നിയമനടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. എംബാം ചെയ്യുന്നതിനും വിമാനയാത്രാ ചെലവുകള്‍ക്കുമായി ഇന്ത്യന്‍ എംബസിയാണ് പണം വഹിച്ചത്.
അതേസമയം രണ്ടു വര്‍ഷം മുന്‍പ് ഹൗസ് ഡ്രൈവര്‍ വീസയില്‍ സൗദിയിലെത്തിയ അമല്‍മോന്‍ ആദ്യത്തെ അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ .
"
https://www.facebook.com/Malayalivartha