സങ്കടക്കാഴ്ചയായി... മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട് ഒരു മരണം

മലയാളി കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട് ഒരു മരണം. എറണാകുളം കിഴക്കമ്പലം സ്വദേശി അജു പോള്‍ (52) ആണ് മരിച്ചത്. അജുവും കുടുംബവും സഞ്ചരിച്ച കാര്‍ റിയാദ് നഗരത്തിന്റെ കിഴക്ക് നദീമിലാണ് അപകടത്തില്‍പ്പെട്ടുപോയത്.
കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. കാറോടിച്ച അജു ഉറങ്ങിപ്പോയതാണ് അപകടകാരണം. കാര്‍ ഇടിച്ചുമറിയുകയായിരുന്നു. പരിക്കേറ്റ എല്ലാവരെയും പൊലീസ് ഉടന്‍ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അജു വഴിമധ്യേ മരിച്ചു.
വാരിയെല്ലിന് പരിക്കേറ്റ ഭാര്യ സ്മിതയും ഇളയ മകന്‍ ഇബിസനും റിയാദിലെ ശുമൈസി കിങ് സഊദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. എറണാകുളം കിഴക്കമ്പലം വാലയില്‍ വി.കെ. പൗലോസിന്റെയും ചിന്നമ്മയുടെയും മൂത്ത മകനാണ് അജു പോള്‍. 25 വര്‍ഷത്തിലധികമായി സൗദി നാഷണല്‍ വാട്ടര്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്നു.
https://www.facebook.com/Malayalivartha

























