കാറിനുള്ളിൽ പണമോ ലാപ്ടോപ്പോ വെക്കരുത് യുഎഇയിൽ മോഷണം വർധിക്കുന്നു അതീവ ജാഗ്രതാ നിർദേശം

യുഎഇയിലെ പ്രവാസികൾക്ക് ഷാർജ പോലീസിന്റെ ജാഗ്രതാ നിർദേശം. മോഷണ കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് ജാഗ്രത നിർദേശം നൽകിയത്. ഇതിനോടകം തന്നെ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തു.
യുഎഇ സുരക്ഷിതമാണ്' എന്ന് പറയുമ്പോഴും, എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നാണ് പ്രവാസികളിൽ നിന്നും നിലവിൽ ഉയർന്നു വരുന്ന ചോദ്യം. കാരണം മറ്റൊന്നുമല്ല ഷാർജയിൽ കഴിഞ്ഞ ദിവസം നടന്ന ആ ഞെട്ടിക്കുന്ന കാർ മോഷണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്തോടെ യുഎഇയുടെ സുരക്ഷയാണ് പ്രധാന വിഷയം.
ഇതോടെ യുഎഇയിലെ പ്രവാസികൾക്ക് കർശന ജാഗ്രത നിർദേശവും നൽകി. 'ഒരു സാധാരണക്കാരൻ ഒരു കടയ്ക്ക് മുന്നിൽ വണ്ടി നിർത്തി ഒന്ന് അകത്ത് കയറിയപ്പോഴേക്കും നടന്നത് ഒരു വലിയ മോഷണം. ശെരിക്കും അത് വെറുമൊരു കഥയല്ല മറിച്ച് പ്രവാസികൾ മനസിലാക്കേണ്ട ഒരു പാഠമാണ്' എന്നാണ് ഷാർജ പോലീസ് വ്യക്തമാകുന്നത്.
ഷാർജ ബ്രോഡ്കാസ്റ്റിംഗ് അതോറിറ്റിയുടെ 'അസകം അലാ അൽ ഖുവ' എന്ന പരിപാടിയിലൂടെയാണ് ഈ സംഭവം പോലീസ് പുറത്തുവിട്ടത്. ഒരു വാഹന ഉടമ തന്റെ കാർ ഒരു കടയുടെ പുറത്ത് അൽപ്പനേരം പാർക്ക് ചെയ്യുന്നു. വളരെ കുറച്ചു സമയം കൊണ്ട് തിരിച്ചുവരാം എന്ന വിശ്വാസത്തിൽ അയാൾ വണ്ടിയുടെ ജനൽ ഗ്ലാസ് പൂർണ്ണമായി അടച്ചില്ല. മാത്രമല്ല, വണ്ടി ലോക്ക് ചെയ്യുന്നതിലും ചെറിയൊരു വീഴ്ച വരുത്തി.
അവിടെയാണ് വില്ലൻ വരുന്നത്. പരിസരത്ത് കറങ്ങി നടന്നിരുന്ന ഒരാൾ ഈ അവസരം മുതലാക്കി. ഉടമ കടയ്ക്കുള്ളിലേക്ക് കയറിയ നിമിഷം, അയാൾ വണ്ടിക്കടുത്തേക്ക് വരികയും തുറന്നിട്ട ജനലിലൂടെയോ ലോക്ക് ചെയ്യാത്ത വാതിലിലൂടെയോ അകത്ത് കയറി വണ്ടി സ്റ്റാർട്ട് ചെയ്ത് ഓടിച്ചു പോവുകയും ചെയ്തു. ഉടമ ഓടി വരുമ്പോഴേക്കും വണ്ടി അവിടെയില്ല.
ഉടൻ തന്നെ വിവരം അൽ ദൈദ് പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുകയും. മിനിറ്റുകൾക്കുള്ളിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ടീം സ്ഥലത്തെത്തി ചുറ്റുമുള്ള കടകളിലെ സിസിടിവി ക്യാമറകൾ പരിശോധിക്കുകയും പ്രതിയെ കണ്ടെത്തുകയും ചെയ്തു. മണിക്കൂറുകൾക്കുള്ളിൽ പ്രദേശത്തെ ഗാരേജിൽ നിന്നാണ് മോഷ്ടാവിനെ പോലീസ് പിടികൂടിയത്. പോലീസിന്റെ നിഗമനത്തിൽ വളരെ പ്രൊഫഷണലായ
ഒരു മോഷണമാണ് നടന്നത് അതിനാൽ യുഎഇയിലെ മുഴുവൻ ആളുകളും ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























