ഇന്ധന ടാങ്കിനടുത്തുണ്ടായ തീപിടിത്തം... ദുബൈ അന്താരാഷ്ട്ര വിമാനത്താവളം അടച്ചിതിനാൽ ഇന്ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട വിമാനം തിരികെയെത്തി

ഇന്ധന ടാങ്കിനടുത്തുണ്ടായ തീപിടിത്തം... ദുബൈ അന്താരാഷ്ട്ര വിമാനത്താവളം അടച്ചിതിനാൽ ഇന്ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട വിമാനം തിരിച്ച് വന്നു. പുലർച്ചെ 4.30 ന് പുറപ്പെട്ട എമിറേറ്റ്സിന്റെ ഇ.കെ. 533 വിമാനമാണ് ദുബൈയിൽ ഇറങ്ങാതെ രാവിലെ 8.30ന് തിരിച്ചെത്തിയത്.
യാത്രക്കാരെ വീടുകളിലേക്ക് അയയ്ക്കുമെന്ന് അധികൃതർ . മുന്നറിയിപ്പില്ലാതെയാണ് സുരക്ഷാ കാരണങ്ങളാൽ ദുബൈ വിമാനത്താവളം അടച്ചത്. ഇന്ന് ഡ്രോൺ പതിച്ചതിനെ തുടർന്നാണ് ഇന്ധന ടാങ്കിനടുത്ത് തീപിടിത്തമുണ്ടായത്.
ദുബൈ സിവിൽ ഡിഫൻസ് സംഘം തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ . സുരക്ഷാ മുൻകരുതലായാണ് ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി വിമാനത്താവളത്തിലെ വിമാന സർവിസുകൾ താൽക്കാലികമായി നിർത്തിവെച്ചത്.
യാത്രക്കാർ തങ്ങളുടെ വിമാന സർവിസുകളുടെ ഏറ്റവും പുതിയ വിവരങ്ങൾക്കായി ബന്ധപ്പെട്ട എയർലൈൻസുകളുമായി ബന്ധപ്പെടണമെന്ന് അധികൃതർ നിർദ്ദേശിച്ചു. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം കൂടുതൽ വിവരങ്ങൾ ഔദ്യോഗിക ചാനലുകളിലൂടെ ഉടൻ അറിയിക്കുമെന്നും അധികൃതർ അറിയിച്ചു.
"
https://www.facebook.com/Malayalivartha
























