യുവാവിന്റെ ട്വിറ്ററര്‍ പോസ്റ്റില്‍ മുട്ടുകുത്തി യൂബര്‍...

യുബര്‍ ടാക്‌സിയില്‍ യാത്ര ചെയ്ത യുവാവിന് യൂബര്‍ ഈടാക്കിയത് 12 ലക്ഷം രൂപയാണ്. വെറും 21 മിനിറ്റ് യാത്ര ചെയ്തതിനാണ് കാനഡയില്‍
യൂബര്‍ ടാക്‌സി ഇത്രയും വലിയ തുക ഈടാക്കിയത്. താമസസ്ഥലത്തു നിന്നും ആശുപത്രിയിലുള്ള സുഹൃത്തിനെ കാണാനാണ് ഹിഷാം സലാമ എന്ന യുവാവ് യൂബര്‍ ടാക്‌സി വിളിച്ചത്. വെറും ഇരുപത്തിയൊന്ന് മിനിറ്റ് മാത്രമാണ് താമസസ്ഥലത്തു നിന്നും ആശുപത്രിയിലേയ്ക്കുള്ള യാത്രയില്‍ എടുത്ത സമയം.
യാത്രയക്കൊടുവില്‍ എന്നാല്‍ 21 മിനിറ്റ് യാത്രയ്ക്ക് യുവാവിന്റെ അക്കൗണ്ടില്‍ നിന്നും പോയത് 18,518 ഡോളര്‍( ഏകദേശം 12 ലക്ഷം രൂപ) ആണ്. ഡിസംബര്‍ എട്ടിനു വൈകിട്ട് 5.14 നാണ് ഹിഷാം വാഹനത്തില്‍ കയറിയത്. 5.35 ന് ലക്ഷ്യസ്ഥാനത്ത് എത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് അക്കൗണ്ടില്‍ നിന്നും പണം പോയതായി സന്ദേശം യുവാവിന് ലഭിക്കുന്നത്. ഇതേതുടര്‍ന്ന് യുവാവ് ട്വിറ്ററില്‍ പോസ്റ്റ് ഇടുകയായിരുന്നു.
തുടര്‍ന്ന് ഇയാളുടെ ട്വിറ്റര്‍ പോസ്റ്റ് വൈറലാകുകയും യൂബറിനു നേരെ വന്‍ വിമര്‍ശനം ഉയരുകയും ചെയ്തു. പിന്നാലെ തെറ്റ് യൂബര്‍ അംഗീകരിക്കുകയും സാങ്കേതിക പിഴവുകൊണ്ടാണ് അബദ്ധം സംഭവിച്ചതെന്ന് വ്യക്തമാക്കുകയും ചെയ്തു. ഏറ്റവും ഒടുവില്‍ പണം തിരികെ നല്‍കിയാണ് യൂബര്‍ പ്രശ്‌നം പരിഹരിച്ചത്.
https://www.facebook.com/Malayalivartha