Widgets Magazine
21
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

12 പേരുടെ ജീവനെടുത്ത ട്രെയിന്‍ സ്ഫോടനക്കേസ് പ്രതി, സിമി നേതാവായ മലയാളി ഭീകരൻ കാം ബഷീറിർ 20 വർഷത്തിന് ശേഷം കാനഡയില്‍ അറസ്റ്റിൽ, വര്‍ഷങ്ങളായി മറ്റൊരു പേരില്‍ കാനഡയില്‍ ജീവിച്ചുവരികയായിരുന്ന ഇയാൾ പിടിയിലായത് പൊലീസ് വലയിലാകാന്‍ പോകുന്നുവെന്ന് മണത്തറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമം നടത്തുന്നതിനി‌ടെ

17 JUNE 2023 10:30 AM IST
മലയാളി വാര്‍ത്ത

More Stories...

കാനഡയില്‍ താമസസ്ഥലത്ത് മലയാളി യുവാവ് മരിച്ച നിലയില്‍, അന്വേഷണം ആരംഭിച്ച് പൊലീസ്

വിദേശപഠനത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നിയമ പരിരക്ഷ: കേന്ദ്ര സർക്കാർ തീരുമാനമെടുക്കണമെന്ന് ഡൽഹി ഹൈക്കോടതി

നഴ്‌സുമാര്‍ക്ക് സുവര്‍ണ്ണാവസരം... സ്‌പോട്ട് ഇന്റര്‍വ്യൂവിലൂടെ കാനഡയിലേക്ക് പറക്കാം

ആരും നാട്ടിലേക്ക് മടങ്ങേണ്ട...!!! റിട്ടയർമെന്റ് ലൈഫ് ദുബൈയിൽ ചെലവഴിക്കാം, പ്രവാസികൾക്കായി റിട്ടയർമെന്റ് വിസ

ഹെയ്തി തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസിൽ വിമതഗ്രൂപ്പിന്റെ ആക്രമണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഈ അക്രമങ്ങളെ പ്രതിരോധിക്കാൻ സൈനിക വിമാനം അയച്ചതായി പ്രതിരോധ മന്ത്രി അനിത ആനന്ദും വിദേശകാര്യ മന്ത്രി മെലാനി ജോളിയും സംയുക്തമായി അറിയിച്ചു.

2003 ല്‍ മഹാരാഷ്ട്രയിലെ മുലുന്ദില്‍ നടന്ന ട്രെയിന്‍ സ്‌ഫോടന കേസിലെ പ്രതിയും സിമി നേതാവുമായ കാം ബഷീര്‍ എന്നറിയപ്പെടുന്ന ചാനെപറമ്പില്‍ മുഹമ്മദ് ബഷീര്‍ കാനഡയില്‍ അറസ്റ്റിൽ. ഇയാൾ വര്‍ഷങ്ങളായി മറ്റൊരു പേരില്‍ കാനഡയില്‍ ജീവിച്ചുവരികയായിരുന്നു. പൊലീസ് വലയിലാകാന്‍ പോകുന്നുവെന്ന് മണത്തറിഞ്ഞ കാം ബഷീര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായത്. പ്രതിയ്‌ക്കെതിരെ നേരത്തെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

കാനഡയിൽ നിന്ന് കടക്കാൻ ശ്രമിക്കവേ വിമാനത്താവള അധികൃതരാണ് റെഡ് കോർണർ നോട്ടീസ് ഉണ്ടെന്ന് മനസ്സിലാക്കി തടഞ്ഞുവച്ചത്. ഇയാളെ വിട്ടുകിട്ടാനുള്ള നടപടികള്‍ മുംബൈ പോലീസ് ആരംഭിച്ചിട്ടുണ്ട്.ഇതേതുടർന്ന് മംബൈ പൊലീസ് പ്രത്യേക കോടതി അനുമതിയോടെ, ബഷീറിന്റെ ബന്ധുവിൽ നിന്ന് ഡിഎൻഎ പ്രൊഫൈൽ ടെസ്റ്റ് നടത്താൻ അനുമതി തേടി. ക്രൈംബ്രാഞ്ചിന്റെ ആറാം യൂണിറ്റാണ് എറണാകുളത്ത് താമസിക്കുന്ന ബഷീറിന്റെ സഹോദരിയുടെ രക്ത സാമ്പിൾ എടുക്കാൻ അനുമതി തേടിയത്.

ആലുവയില്‍ താമസിക്കുന്ന സഹോദരി സുഹ്റാബീവി ഇബ്രാഹിം കുഞ്ഞിയുടെ രക്തപരിശോധന നടത്തണമെന്ന് പ്രത്യേക കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ദീര്‍ഘകാലമായി അപ്രത്യക്ഷനായ ഒരാളുടെ ഡിഎന്‍എ പരിശോധനയ്ക്ക് ഇപ്പോള്‍ സഹോദരിയുടെ രക്തം ആവശ്യപ്പെടുന്നതില്‍ അര്‍ത്ഥമില്ലെന്ന് കാണിച്ച് സുഹറാ ബീവിയ്ക്ക് വേണ്ടി അഭിഭാഷകനായ ഷെറീഫ് ഷെയ്ഖ് വാദിച്ചെങ്കിലും നടന്നില്ല. കോടതി ഡിഎന്‍എ പരിശോധനയ്ക്ക് രക്തസാമ്പിള്‍ എടുക്കുന്നതിന് അനുവാദം നല്‍കി. രക്ത സാമ്പിൾ നൽകി സഹകരിക്കണമെന്ന് കോടതി ബഷീറിന്റെ സഹോദരിക്ക് നിർദ്ദേശം നൽകി.

ആലുവാ സ്വദേശിയും മലയാളിയുമായ ഭീകരനെ കാം ബഷീര്‍ എയറോനോട്ടിക്കല്‍ എന്‍ജീനിയറായിരുന്നു. 2011ൽ പാക്കിസ്ഥാനിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇന്ത്യയുടെ വാണ്ടഡ് പട്ടികയിൽ പെട്ട 50 പേരിൽ ഒരാളായിരുന്നു. ഇന്ത്യയില്‍ നിന്നും മോസ്റ്റ് വാണ്ടഡ് ക്രിമിനല്‍ പാകിസ്ഥാനില്‍ ഐഎസ്ഐ ക്യാമ്പില്‍ പരിശീലനം ലഭിച്ച ആദ്യ ഇന്ത്യക്കാരില്‍ ഒരാൾ കൂടിയാണ് ബഷീർ. പാകിസ്ഥാനില്‍ നിന്നും പിന്നീട് ഷാര്‍ജയില്‍ ബഷീര്‍ എത്തി.

അപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന കേരളത്തിലെ മുന്‍ സിമി പ്രവര്‍ത്തകരുമായി കാം ബഷീര്‍ നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു. നല്ല സമ്പന്നനായിരുന്നതിനാല്‍ ഇയാള്‍ ഷാര്‍ജയില്‍ നിന്നും ദുബായിലേക്കും അവിടെ നിന്നും സിംഗപ്പൂരിലേക്കും പിന്നീട് അവിടെ നിന്നും കാനഡയിലേക്കും എത്തി. സൗദിയില്‍ തീവ്രവാദ സെല്‍ പ്രവര്‍ത്തിപ്പിച്ചിരുന്നു. അവിടെ നിരവധി യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി റിക്രൂട്ട് ചെയ്തിരുന്നു.

പാക്കിസ്ഥാന്റെ ഇന്റർ സർവീസസ് ഇന്റലിജൻസുമായി (ഐഎസ്‌ഐ) അടുത്ത ബന്ധം പുലർത്തിയിരുന്ന ഇയാൾ ലഷ്‌കർ ഇ തൊയ്ബ ഉൾപ്പെടെയുള്ള വിവിധ സംഘടനകൾക്ക് കീഴിൽ തീവ്രവാദ പരിശീലനത്തിനായി ഇന്ത്യയിൽ നിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിൽ സജീവമായി താൽപ്പര്യം കാണിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.2001-ൽ സിമി നിരോധിച്ചതിനെത്തുടർന്ന് രണ്ട് വിഭാഗങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായപ്പോൾ ബഷീർ ഇടപെട്ടു.

പ്രശ്‌നങ്ങൾ പരിഹരിക്കാൻ അദ്ദേഹം ഇന്ത്യയിലേക്ക് ഒരു ദൂതനെ അയച്ചു, പക്ഷേ ദൗത്യം പരാജയപ്പെടുകയും സഫ്ദർ നാഗോരിയുടെ നേതൃത്വത്തിലുള്ള വിഭാഗം അതിന്റെ പ്രവർത്തനവുമായി മുന്നോട്ട് പോവുകയും ചെയ്തു. സിമിയുടെ അന്നത്തെ ജനറൽ സെക്രട്ടറിയായിരുന്ന സാക്വിബ് നാച്ചൻ മുളുണ്ട് സ്‌ഫോടനക്കേസിലെ മറ്റൊരു പ്രതിയായിരുന്നു. 10 വർഷത്തെ ജയിൽ വാസത്തിന് ശേഷം 2017ലാണ് ഇയാൾ പുറത്തിറങ്ങിയത്.

മുംബൈയെ നടുക്കിയ മൂന്ന് തീവ്രവാദ സ്ഫോടനങ്ങളുടെ പിന്നിലും കാം ബഷീറിന്‍റെ കരങ്ങളുണ്ട്. 2002 ഡിസംബര്‍ ആറിനാണ് മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് മുന്നില്‍ സ്‌ഫോടനം നടന്നത്. ഇതിന് പിന്നാലെ 2003, ജനുവരി 27ന് മുംബൈയിലെ വൈല്‍ പാര്‍ലെയിലും സ്‌ഫോടനം നടന്നിരുന്നു. 2003 മാര്‍ച്ച് 13നാണ് മൂന്നാമത്തെ സ്‌ഫോടനം നടന്നത്. മുലുന്ദിലെ ലോക്കല്‍ ട്രെയിന്‍ കമ്പാര്‍ട്ട്‌മെന്‍റിലായിരുന്നു സ്‌ഫോടനം.

നിറയെ ആളുകളെ കുത്തിനിറച്ച ലോക്കല്‍ ട്രെയിനിലായിരുന്നു സ്ഫോടനം. 10 പേരാണ് ഈ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. സ്ഫോടനത്തിന് ആര്‍ഡിഎക്സും പെട്രോളിയം ഓയിലും ഉപയോഗിച്ചിരുന്നു. തുടര്‍ന്ന് പോട്ട ( (POTA -prevention of terrorism act) നിയമത്തിന് കീഴില്‍ 13 പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ബഷീറിന് ഈ സ്‌ഫോടനത്തില്‍ മുഖ്യ പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

ഗൂഢാലോചന കേസിൽ ഫണ്ട് എത്തിച്ചത് ബഷീറാണ് എന്നാണ് മുംബൈ പൊലീസ് പറയുന്നത്. 2016 ഏപ്രിലില്‍ കേസില്‍ പ്രതികളായ 13 പേരില്‍ 10 പേരെയും മുംബൈ പ്രത്യേക കോടതി ശിക്ഷിച്ചിരുന്നു.ഇതില്‍ പിടിക്കപ്പെടാതിരുന്ന പ്രതികളില്‍ മുഖ്യനായിരുന്നു ഇപ്പോൾ പിടിയിലായ കാം ബഷീർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൊണ്ടിമുതല്‍ മോഷണംപോയ സംഭവത്തില്‍ ഒളിവിലായിരുന്ന പൊലീസുകാരന്‍ പിടിയില്‍  (6 hours ago)

സെമിത്തേരികളിലെ ഗ്രാനൈറ്റ് മോഷണ സംഘം പിടിയില്‍  (6 hours ago)

തീക്കോയില്‍ മണ്ണിടിച്ചിലില്‍ ഇരുചക്രവാഹന യാത്രികയ്ക്ക് ദാരുണാന്ത്യം  (6 hours ago)

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (7 hours ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (7 hours ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (7 hours ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (10 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (10 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (10 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (10 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (11 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (11 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (11 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (11 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (11 hours ago)

Malayali Vartha Recommends