ഒരു വര്‍ഷത്തിനിടെ നാടുകടത്തിയത് 40,000 പ്രവാസികളെ; നാടുകടത്തിയതില്‍ കൂടുതലും ഇന്ത്യാക്കാര്‍

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കുവൈത്ത് അധികൃതര്‍ 40,000 പ്രവാസികളെ നാടുകടത്തിയതായി റിപ്പോര്‍ട്ട്. നിയമ ലംഘനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ കാരണങ്ങളാല്‍ പിടിക്കപ്പെട്ടവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. നാടുകടത്തലില്‍ വിവിധ രാജ്യക്കാരുണ്ടെങ്കിലും ഏറ്റവുമധികം പേര്‍ ഇന്ത്യക്കാരാണ്.തൊട്ടുപിന്നില്‍ ബംഗ്ലാദേശ് പൗരന്മാരും മൂന്നാം സ്ഥാനത്ത് ഈജിപ്തുകാരുമാണ്. 2018ല്‍ 34,000 പേരെയായിരുന്നു കുവൈത്തില്‍ നിന്ന് നാടുകടത്തിയിരുന്നത്. നാടുകടത്തപ്പെട്ട 40,000 പേരില്‍ 27,000 പുരുഷന്മാരും 13,000 സ്ത്രീകളുമാണെന്ന് സെക്യൂരിറ്റി ഏജന്‍സികള്‍ വ്യക്തമാക്കുന്നു. ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍, മറ്റ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍, താമസ നിയമ ലംഘനങ്ങള്‍ക്ക് പിടിക്കപ്പെട്ടവര്‍ തുടങ്ങിയവരെയാണ് നാടുകടത്തിയത്.
https://www.facebook.com/Malayalivartha