Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..

സൗദി കട്ടക്കലിപ്പിൽ...! ഈ വിവരം പുറത്തുവിട്ടാൽ മൂന്ന് മാസം തടവും...ആയിരം റിയാല്‍ പിഴയും, വിവരങ്ങള്‍ പുറത്തുവിടുന്നത് കുറ്റകൃത്യമാണെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ്, പ്രവാസികൾ ജാ​ഗ്രതൈ...

26 MAY 2022 11:11 AM IST
മലയാളി വാര്‍ത്ത

More Stories...

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്

ഹൃ​ദ​യാ​ഘാ​തം മൂ​ലം യാം​ബു​വി​ൽ നി​ര്യാ​ത​നാ​യ ത​മി​ഴ്‌​നാ​ട് വി​ല്ലു​പു​രം സ്വ​ദേ​ശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

സഹോദരി ഐജയുടെ വിയോഗത്തിന് പിന്നാലെ പ്രവാസി സഹോദരനും വിടപറഞ്ഞു; കാസർകോട് പൂച്ചക്കാട് കുടുംബത്തിന് താങ്ങാനാകാത്ത രണ്ടാമത്തെ ആഘാതം...

കടുത്ത ശിക്ഷാ നടപടികൾ പിന്തുടരുന്ന ​ഗൾഫ് രാഷ്ട്രമാണ് സൗദി അറേബ്യ. രാജ്യത്ത് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളും, മുന്നറിയിപ്പുകളും, വിലക്കുകളും മറികടന്നാൽ കനത്ത തടവും പിഴയുമാണ് ശിക്ഷയായി വിധിക്കുന്നത്. അത്തരത്തിൽ ഒരു മുന്നറിയിപ്പ് പുറത്തുവിട്ടിരിക്കുകയാണ് സൗദി. ജനസംഖ്യാ സെന്‍സസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തുകയോ പുറത്തുവിടുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യാൻ പാടില്ലെന്നാണ് താക്കീത് ചെയ്തിരിക്കുന്നത്.

ഒരു കാരണവശാലും ഇത്തരം വിവരങ്ങൾ പുറത്തുവിടാൻ പാടില്ല. ഇത്തരം പ്രവർത്തികളിൽ ഏർപ്പെടുത്തവർക്ക് കനത്ത ശിക്ഷ നടപടി സ്വീകരിക്കാൻ തന്നെയാണ് തീരുമാനം. മൂന്ന് മാസം വരെ തടവും ആയിരം റിയാല്‍ വരെ പിഴയും ലഭിക്കുമെന്നും ഈ വിവരങ്ങള്‍ പുറത്തുവിടുന്നത് കുറ്റകൃത്യമാണെന്നും പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.

ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് സിസ്റ്റത്തിന്റെ ആര്‍ട്ടിക്കിള്‍ 13 പ്രകാരമാണ് ഇത് കുറ്റക്യത്യമായി മാറുന്നത്.സ്ഥിതി വിവര കണക്കുകളുമായി ബന്ധപ്പെട്ട എല്ലാ ഡാറ്റയും പൂര്‍ണ്ണമായ രഹസ്യാത്മകത സൂക്ഷിക്കേണ്ടതാണ്. ഇവ വെളിപ്പെടുത്തുന്നതോ ഏതെങ്കിലും വ്യക്തിക്കോ സ്വകാര്യ സ്ഥാപനങ്ങള്‍ക്കോ കൈമാറുന്നതും നിരോധിച്ചിരിക്കുകയാണെന്നും പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചിട്ടുണ്ട്.

മെയ് 25 വരെ ആയിരുന്നു സൗദിയില്‍ നടന്നുവരുന്ന ദേശീയ ജനസംഖ്യാ സെന്‍സസില്‍ ഓണ്‍ലൈനായി വിവരങ്ങള്‍ നല്‍കാനുള്ള അവസരം. സെന്‍സസ് അതോറിറ്റി ഇക്കാര്യം നേരത്തെ തന്നെ വ്യക്തമായി അറിയിച്ചിരുന്നു. വിവരങ്ങള്‍ നല്‍കാനുള്ള അവസാന തീയതി കഴിഞ്ഞതോടെ അതിന് ശേഷം എന്യൂമറേറ്റര്‍മാര്‍ വീടുകള്‍ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കുന്ന രീതി ആരംഭിക്കുമെന്ന് അതോറിറ്റി വക്താവ് മുഹമ്മദ് അല്‍ദുഖൈനി വ്യക്തമാക്കി.

സെല്‍ഫ് എന്യൂമറേഷന്‍ വഴി സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും എളുപ്പത്തില്‍ സ്മാര്‍ട്ട് ഫോണോ കമ്പ്യൂട്ടറോ ഉപയോഗിച്ച് എവിടെ വെച്ചും സെന്‍സസ് വിവരങ്ങള്‍ നല്‍കാനുള്ള അവസരം ഏർപ്പെടുത്തിയിരുന്നു. സൗദി സെന്‍സസ് 2022 എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലെ survey.saudicensus.sa/en എന്ന ലിങ്ക് വഴിയാണ് ഇതിന് സൗകര്യമൊരുക്കിയത്. അറബി അല്ലാത്ത ഭാഷകളിലും ഓണ്‍ലൈന്‍ സേവനം ലഭ്യമായിരുന്നു. വിവിധ ഷോപ്പിംഗ് സെന്ററുകളിലും ഇതിനുള്ള സൗകര്യം ഒരുക്കുകയും സംശയ നിവാരണത്തിന് ഇവിടെ ഉദ്യോഗസ്ഥരുടെ സഹായവും സജ്ജീകരിച്ചിരുന്നു.

2010ലാണ് ഇതിനു മുമ്പ് ജനസംഖ്യാ, പാര്‍പ്പിട സെന്‍സസ് രാജ്യത്ത് നടന്നത്. സൗദിയില്‍ അഞ്ചാമത്തെ സെന്‍സസാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. 2010ലെ സെന്‍സസ് പ്രകാരം 27,136,977 ആയിരുന്നു സൗദിയിലെ ജനസംഖ്യ. എന്നാല്‍ കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ ജനസംഖ്യയുടെ കാര്യത്തില്‍ വലിയ വര്‍ധനവുണ്ടായതായാണ് അധികൃതരുടെ കണക്കുകൂട്ടല്‍. ഈ വര്‍ഷം ഡിസംബര്‍ 31നു മുമ്പായി സെന്‍സസ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്. വനിതാ എന്യൂമറേറ്റര്‍മാരെ സെന്‍സസ് വിവരങ്ങള്‍ ശേഖരിക്കാന്‍ നിയോഗിച്ചുവെന്നതും ഇത്തവണത്തെ സവിശേഷതയാണെന്നും അധികൃതര്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ഘോഷത്തിനായി ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് ദേവസ്വം ബോര്‍ഡ്...  (4 minutes ago)

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് ഭീഷണിപ്പെടുത്തിയ കേസ്... ചേന്തി അനിക്ക് സോപാധിക ജാമ്യം, 24 മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു അനിയുടെ ശബ്ദവും വിരലടയാളവും രക്തസാമ്പിളും പരിശോധിക്കാൻ കോടതി അനുമതി നൽ  (15 minutes ago)

കോഴിക്കോട് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു....  (22 minutes ago)

സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നതായി ആരോഗ്യമന്ത്രി  (28 minutes ago)

സർക്കാർ സ്‌കൂളുകളിലെ അദ്ധ്യാപക നിയമനത്തിനുള്ള 18 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് ദീർഘിപ്പിക്കും...  (44 minutes ago)

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (8 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (10 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (11 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (11 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (11 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (11 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (12 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (12 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (12 hours ago)

Malayali Vartha Recommends