ആറര ലക്ഷം പോക്കറ്റിലാക്കി മലയാളികൾ! മേയിൽ കാത്തിരിക്കുന്നത് 51 കോടിയുടെ മഹാഭാഗ്യം...

അബുദാബി ബിഗ് ടിക്കറ്റിന്റെ ഏപ്രിൽ മാസത്തെ അവസാന പ്രതിവാര ഇ-നറുക്കെടുപ്പിൽ മലയാളികൾക്ക് വീണ്ടും വൻ നേട്ടം. 25,000 ദിർഹം (ഏകദേശം ആറര ലക്ഷത്തോളം രൂപ) വീതം സ്വന്തമാക്കിയ നാല് ഭാഗ്യശാലികളിൽ ഭൂരിഭാഗവും മലയാളികളാണെന്നത് പ്രവാസി ലോകത്തിന് വലിയ ആവേശം പകരുന്നു. മേയ് മാസത്തിലേക്ക് കടക്കുമ്പോൾ 20 ദശലക്ഷം ദിർഹത്തിന്റെ (ഏകദേശം 51 കോടിയിലേറെ രൂപ) ബംപർ സമ്മാനവുമായാണ് ബിഗ് ടിക്കറ്റ് പ്രവാസികളെ കാത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha


























